തിരുവനന്തപുരം: ശ്രദ്ധേയമായ പോസ്റ്റിലുടെയും പ്രതികരണങ്ങളിലുടെയും സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ഷമ്മി തിലകൻ. ഇപ്പോഴിത ഷമിതിലകന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റും, അതിനു താഴെയുള്ള കമന്റും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'തിരുവോണം കഴിഞ്ഞു..!തമ്പുരാൻ മാവേലിയെ യാത്രയാക്കി..!ഇനി....?' എന്ന അടിക്കുറിപ്പോടെ നടൻ തന്റെ ഒരു ചിത്രം പങ്കുവച്ചിരുന്നു.തന്റെ കാറിനു മുന്നിൽ നിന്നുള്ളതായിരുന്നു ചിത്രം. ഇതിനുതാഴെയാണ് രസകരമായ കമന്റ്.

തന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് അദ്ദേഹം മറുപടി നൽകാറുണ്ട്. അത്തരത്തിൽ ഈ കൊല്ലം കാരനുണ്ടോ ഹായ് എന്ന് ഒരു ആരാധകൻ ചോദിച്ചിരുന്നു. ' അവിടത്തെ എംഎൽഎയെ വിളിച്ചുചോദിക്കാതെ എങ്ങനെയാ ബ്രോ?' എന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്.

കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് പോലും മുകേഷിനെ ആളുകൾ വിളിച്ചു സഹായം ചോദിക്കുകയും, ഈ കോളുകൾ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത് അടുത്ത കാലത്ത് ട്രെൻഡാണ്.