തിരുവനന്തപുരം: ബിഗ്‌ബോസ് സീസൺ 4 ലെ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ മത്സാർത്ഥിയായിരുന്നു ഡോ റോബിൻ.എന്നാൽ മത്സരത്തിലെ നിബന്ധനകൾ ലംഘിച്ചുവെന്ന് കാണിച്ച് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു.ബിഗ്‌ബോസിന്റെ ഈ തിരുമാനം ഷോയ്ക്കും അവതാരകൻ മോഹൻലാലിനുമെതിരെ വ്യാപക വിമർശനത്തിന് ആണ് വഴിവെക്കുന്നത്.

ഇതുകൂടാതെ നിരവധി പേരാണ് റോബിനെ പിന്തുണച്ച് രംഗത്ത് വരുന്നത്.ഇപ്പോഴിത ഷമ്മി തിലകനും റോബിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.ബിഗ് ബോസ് സീസൺ-4 ലെ യഥാർത്ഥ വിജയി ഡോ റോബിനാണെന്നും വിമാനത്താവളത്തിൽ ചെന്ന് ഈ 'റിയൽ ബിഗ് ബോസിനെ' ഹാരമണിയിച്ച് സ്വീകരിക്കാൻ എനിക്ക് കഴിയാതെ പോയതിൽ ഖേദമുണ്ടെന്നുമായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം

ഷമ്മിതിലകന്റെ വാക്കുകൾ

''ബിഗ് ബോസ് സീസൺ-4 ലെ യഥാർത്ഥ വിജയി ഡോ റോബിന് വിജയാശംസകൾ. വിമാനത്താവളത്തിൽ ചെന്ന് ഈ 'റിയൽ ബിഗ് ബോസിനെ' ഹാരമണിയിച്ച് സ്വീകരിക്കാൻ എനിക്ക് കഴിയാതെ പോയതിൽ ഖേദമുണ്ട്..! ലവ് യു ഡിയർ

സഹതാരമായ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തിലായിരുന്നു റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്. നാടകീയമായ സംഭവങ്ങൾക്കായിരുന്നു ഈ ആഴ്ച ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഷോയിൽ നിന്നും പുറത്തായെങ്കിലും വൻ സ്വീകരണമാണ് റോബിന് ആരാധകർ നൽകിയിരിക്കുന്ന. ബിഗ് ബോസിൽ നിന്നും പുറത്ത് വന്ന റോബിനെ തിരുവനന്തപുരം എയർപോർട്ടിൽ വച്ച് മാലയിട്ടായിരുന്നു ആരാധകർ വരവേറ്റത്.

അതേസമയം തിരുവനന്തപുരം എയർപോർട്ടിൽ വൻ സ്വീകരണമായിരുന്നു റോബിന് നൽകിയത്. താരത്തിന് മാലയിട്ട് സ്വീകരിച്ച ആരാധകർ കപ്പും നൽകി. ഞങ്ങളുടെ മനസിൽ യഥാർത്ഥ വിജയി റോബിനാണെന്നായിരുന്നു ആരാധകർ പറഞ്ഞത്. എയർപോർട്ടിൽ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പുറത്തായതിന് പിന്നാലെ റോബിൻ ലൈവിലെത്തി പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു

''എന്താണീ കാണുന്നത്. ഒരുപാട് സന്തോഷം. എന്റമ്മോ.... വാക്കുകളാൽ പറയാൻ കഴിയാത്ത സ്നേഹമാണ് നിങ്ങളോരോരുത്തരും നൽകുന്നത്. ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നുവെന്ന് ഞാനിപ്പോൾ അറിയുന്നു. എനിക്ക് എന്റെ ഫോൺ പോലും എടുക്കാൻ പറ്റുന്നില്ല.' 'നോട്ടിഫിക്കേഷൻ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നായിരന്നു താരം പറഞ്ഞത്. ''ഒരുപാട് പേര് മെസേജ് അയച്ചും വിളിച്ചും കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. എല്ലാത്തിനും മറുപടി കൊടുക്കാൻ കഴിയാത്തതിനാലാണ് ലൈവിൽ വന്നത്. എല്ലാവരോടും സ്നേഹം മാത്രം...' എന്നും റോബിൻ ആരാധകരോടായി പറയുന്നുണ്ട്.

ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തിലായിരുന്നു റോബിനെ പുറത്താക്കുന്നത്. താരത്തെ ഷോയിൽ നിന്നും ആദ്യം മാറ്റി നിർത്തിയ ശേഷം ഇന്നലെ പുറത്തായതായി പ്രഖ്യാപിക്കുകയായിരുന്നു. റിയാസിനോട് ക്ഷമ ചോദിച്ചു കൊണ്ടാണ് റോബിൻ പുറത്തേക്ക് വരുന്നത്.