അടിമാലി; മകൾ മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ. കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മാനസീക വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയിലും. എല്ലാം പറഞ്ഞവസാനിപ്പിക്കുന്നതിനുള്ള അവസാന വട്ടനീക്കവും പാളിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങിയത് പ്രതികാരാഗ്‌നി.

പിന്നെ എന്തും നേരിടാനുള്ള തയ്യാറെടുപ്പോടെ കൃത്യമായ ആസൂത്രണവും ആക്രമണവും. കഴിഞ്ഞ 16-ന് ഇരുമ്പുപാലത്ത് പള്ളിമുറ്റത്തുവച്ച് തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺകുമാറിന്റെ മുഖത്ത് അടുപ്പക്കാരിയായിരുന്ന ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷ്(36) ആസിഡ് ഒഴിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് നാട്ടുകാർ പങ്കുവയ്ക്കുന്ന വികാരമാണ് ഇത്.

മുരിക്കാശ്ശേരി പൂമാംകണ്ടം വെട്ടിമലയിൽ സന്തോഷിന്റെ ഭാര്യയാണ് ഷീബ. സന്തോഷ് പെയിന്ററാണ്. ഈ ദമ്പതികൾക്ക് രണ്ടുമക്കളാണ്. മകൻ പ്ലസ്സുടു വിദ്യാർത്ഥിയാണ്. 13 കാരിയായ മകൾ 4 മാസം മുമ്പാണ് മരണപ്പെട്ടത്. വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
മകളുടെ മരണത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തെ ജോലി സ്ഥത്തേയ്ക്കു പോയ ഷീബ രണ്ടാഴ്ച മുമ്പ് ഭർത്താവിന്റെ മാതാവ് മരണപ്പെട്ടപ്പോൾ നാട്ടിലെത്തിയെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം ജോലി സ്ഥലത്തേയ്ക്ക് മടങ്ങുന്ന പതിവുണ്ടായിരുന്ന ഷീബ ഇത്തവണ കൂടുതൽ ദിവസം നാട്ടിൽ തങ്ങിയതും എന്തോ മനസ്സിൽ കണ്ടിട്ടായിരുന്നെന്നാണ് പൊതുവെയുള്ള അനുമാനം. ആക്രമണത്തിന് ശേഷം യാതൊരു വെപ്രാളവും പ്രകടിപ്പിക്കാതെ സാവാധാനം പള്ളിമുറ്റത്തുനിന്നും നടന്നുനീങ്ങുന്ന ഷീബയെയാണ് സിസി ടിവി ദൃശ്യത്തിൽ കാണുന്നത്. ഉറച്ച മനസ്സോടെയാണ് ഇവർ ഈ കൃത്യം ചെയ്തതെന്ന് ഈ ദൃങ്ങളിൽ നിന്നും വ്യക്തമാണ്.

ഇത്രയും ക്രൂരമായി അരുണിനോട് ഷീബ പെരുമാറണമെങ്കിൽ പുറത്തുവന്നതിനപ്പുറം ഇവർ തമ്മിൽ പകയ്ക്ക് കാരണമായ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിരിക്കാം എന്നുകരുതുന്നവരും കുറവല്ല. ഷീബ തിരുവനന്തപുരത്ത് ഹോംനഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. മൂന്ന് വർഷമായി തങ്ങൾ സൗഹൃദത്തിലായിരുന്നെന്നാണ് ഷീബ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

അരുണിന്റെ മുഖത്തേയ്ക്കൊഴിക്കുന്നതിനിടെ കുപ്പിയിലെ ആസിഡ് ഷീബയുടെ ദേഹത്തേയ്ക്കും തെറിച്ചുവീണിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഷീബയുടെ മുഖത്തും ദേഹത്ത് പലഭാഗങ്ങളിലും പൊള്ളലേറ്റുന്നതായി കണ്ടെത്തിയിരുന്നു.തന്നെ വിവാഹം കഴിച്ചില്ലങ്കിൽ നഷ്ടപരിഹാരമെന്ന നിലയിൽ രണ്ടുലക്ഷത്തിൽപ്പരം രൂപ നൽകണമെന്ന് ഷീബ അരുണിനോട് ആവശ്യപ്പെട്ടതായുള്ള വിവരവും പുറത്തുവന്നിരുന്നു. തെളിവെടുപ്പിനായി ഷീബയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അടിമാലി സി ഐ അറിയിച്ചു. അടുപ്പത്തിലായിരുന്ന സമയത്ത് അരുൺ തന്നെക്കൊണ്ട് 4 ലക്ഷം രൂപയുടെ ചിട്ടി ചേർത്തിരുന്നെന്നും ഇത് വിളിച്ച് കിട്ടിയെങ്കിലും അരുൺ പണം തന്നില്ലെന്നുമാണ് ഷീബയുടെ വാദം. ഇതുസംബന്ധിച്ച് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടുവെന്നും ഒരു ദിവസം പണം നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി അരുൺ തന്നെ കെട്ടിയിട്ട് മർദ്ദിച്ചെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.

കാമുകനായ അരുണിന് നേരെ ആസിഡൊഴിച്ച ശേഷം ഷീബ നേരെ പോയത് ഭർതൃവീട്ടിലേക്ക് ആണ്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. തുടർന്ന് ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. ഭർത്താവ് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് ഷീബ മറുപടി പറഞ്ഞത്. തുടർന്ന് ആർക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഷീബ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുന്നതുവരെ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല.

അതേസമയം ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. തുടർന്ന് പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇതിന് ശേഷമാണ് ഭർത്താവിന്റെ വീട്ടിൽനിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്. ഷീബ സംഭവശേഷം നേരെ പോയത് ഭർതൃവീട്ടിലേക്ക്. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു.

വീട്ടിലെത്തിയ ഷീബയോട് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ആർക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തിയ അറസ്റ്റു ചെയ്യുന്നതുവരെ വിവരം പുറത്തറിഞ്ഞതുമില്ല.