കട്‌നി: മധ്യപ്രദേശിനെ മദ്യനിരോധനത്തിലേക്കെത്തിക്കുന്നതിനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. മധ്യപ്രദേശിനെ മികച്ച സംസ്ഥാനമാക്കുന്നതിനായി ജനങ്ങളോട് മദ്യം കഴിക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രചരണപരിപാടിക്ക് ഉടൻ തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമുക്ക് മധ്യപ്രദേശിനെ മദ്യ വിമുക്ത സംസ്ഥാനമാക്കി മാറ്റണം. അത് മദ്യ നിരോധനം കൊണ്ടുമാത്രം നടപ്പാവില്ല. ജനങ്ങൾ വാങ്ങാനുണ്ടെങ്കിൽ മദ്യ വിതരണം നടക്കും. നമ്മൾ ഒരു മദ്യ വിമുക്ത പ്രചരണ പരിപാടി നടത്തും. അങ്ങനെ ജനങ്ങൾ മദ്യത്തിന്റെ ഉപഭോഗം കുറക്കുകയും നമ്മൾ നല്ല സാംസ്ഥാനമായി മാറുകയും ചെയ്യും. നമ്മൾ ഇതിനൊരു പരിഹാരം കാണണം.'' -ചൗഹാൻ പറഞ്ഞു.

അടുത്ത മൂന്ന് വർഷത്തേക്ക് കാട്‌നി ജില്ലയിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുകൾ സ്ഥാപിക്കുകയും അതിലൂടെ ശുദ്ധമായ കുടിവെള്ളം എത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വീടുകൾ നിർമ്മിക്കാൻ പാവപ്പെട്ടവർക്ക് പണം നൽകുമെന്നും നിർധനരായ ആളുകൾക്ക് വേണ്ടി അഞ്ച് ലക്ഷംരൂപ വരെ സൗജന്യ ചികിത്സ നൽകുന്ന 3,25,000 ആയുഷ്മാൻ കാർഡുകൾ നിർമ്മിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.