മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശിന് കുഞ്ഞുപിറന്നു. 'ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കും ഇന്ന് രാവിലെ ആൺ കുഞ്ഞ് പിറന്നു. അമ്മയും മകനും മുംബൈയിൽ സുഖമായിരിക്കുന്നു'വെന്ന് റിലയൻസ് വക്താവ് അറിയിച്ചു. 2019 മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹം.

63 വയസുള്ള അംബാനിക്കും ഭാര്യ നിതയയ്ക്കും മൂന്ന് മക്കളാണ് ഉള്ളത്. ഇരട്ടകളായ ആകാശ്, ഇഷ എന്നിവരും അനന്തും. മുംബൈയിലെ ആശുപത്രിയിലാണ് ആകാശിനും ശ്ലോകയ്ക്കും ആൺ കുഞ്ഞ് പിറന്നത്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്തമകനാണ് ആകാശ്. ഡയമണ്ട് വ്യാപാരിയായ റസ്സൽ മേത്തയുടെയും മോണയുടെയും മകളാണ് ശ്‌ളോക മേത്ത. ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. കുട്ടിക്കാലംമുതലെ സൃഹൃത്തക്കളുമായിരുന്നു. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. ഏറെനാൾ വിദേശത്തായിരുന്ന കുടുംബം ദീപാവലിയോട് അനുബന്ധിച്ചാണ് മുംബൈയിലെത്തിയത്.

''ധീരുഭായിയുടെയും കോകിലബെൻ അംബാനിയുടെയും പേരക്കുട്ടിയെ സ്വാഗതം ചെയ്ത നിതയും മുകേഷ് അംബാനിയും ആദ്യമായി മുത്തച്ഛനും മുത്തശ്ശിയുമായതിൽ സന്തോഷിക്കുന്നു. അമ്മയും മകനും സുഖമായി ഇരിക്കുന്നു. പുതിയ അതിഥിയുടെ വരവോടെ മേത്ത, അംബാനി കുടുംബങ്ങൾ വളരെയധികം സന്തോഷത്തിലാണ്-മുകേഷ് അംബാനിയുടെ വക്താവ് അറിയിച്ചു.