ബലൂചിസ്താൻ: ബലൂചിസ്താനിലുണ്ടായ വെടിവെയ്‌പ്പിൽ 7 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഹർനായ് ജില്ലയിൽ ഫ്രണ്ടിയർ കോർപ്സ് പോസ്റ്റിലാണ് വെടിവയ്പുണ്ടായത്.ശനിയാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെയാണ് ഭീകരർ വെടിവച്ചതെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

ബലൂചിസ്താനിലെ അവാരൻ മേഖലയിൽ അഞ്ച് ദിവസം മുൻപുണ്ടായ ഏറ്റുമുട്ടലിൽ പത്ത് ഭീകര രെ വധിച്ചിരുന്നു.