കൊഞ്ച് പച്ചക്കുരുമുളക് ചേർത്തത് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-

കൊഞ്ച് – 10
മുളക്‌പൊടി - 1 /2 ടേ.സ്പൂൺ
മഞ്ഞൾപ്പൊടി - 1 /2 ടീ.സ്പൂൺ
ഉലുവപ്പൊടി - 1/4 ടീ.സ്പൂൺ
പച്ചക്കുരുമുളക് - 2 ടേ.സ്പൂൺ

വഴറ്റാൻ ആവശ്യമായ ചേരുവകൾ:-

ചെറിയ ഉള്ളി – 10
ഇഞ്ചി - 1 ടേ.സ്പൂൺ
കറിവേപ്പില ആവശ്യത്തിന്
കടുക് - 1 /2 ടീ.സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ¼ കപ്പ്

തയ്യാറാക്കുന്ന വിധം:- 

ൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം, ഒരു നുള്ള് ഉലുവയും ചേർത്ത്, ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. കൂടെ, പച്ചക്കുരുമുളക് ചതച്ചതും കൂടിച്ചേർത്ത് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് വഴറ്റുക. അതിലേക്ക് പൊടികളെല്ലാം അൽപ്പം വെള്ളം ചേർത്ത് കുഴച്ച് ഉള്ളി ഇഞ്ചിയിലേക്ക് ചേർത്ത് വീണ്ടും വഴറ്റുക. വലുതെങ്കിൽ രണ്ടായി മുറിച്ച്, കൊഞ്ചും ചേർത്ത് ഇളക്കുക. ഇതിലേക്ക് 1 ½ കപ്പ് വെള്ളം ചേർത്ത് അടച്ച് വേവിക്കുക. ചാറോടുകൂടി വാങ്ങിവെക്കുക.