കോഴിക്കോട്: ഡ്യൂട്ടിക്കിടെ എസ്‌ഐ. കുഴഞ്ഞുവീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പൊലീസ് കൺട്രോൾ റൂം എസ് ഐ യുമായ കൈതവളപ്പിൽ താഴെ സതീഷ് ( 52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

ഇന്ന് രാവിലെ പേരാമ്പ്രയിലെ എരവട്ടൂർ പാറപ്പുറം സ്‌കൂളിൽ ഡ്യൂട്ടിക്കിടെ ആണ് കുഴഞ്ഞുവീണത് ഉടൻതന്നെ പേരാമ്പ്രയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ടുപോയി.