മലപ്പുറം: കാടാമ്പുഴ എസ്‌ഐയും ജില്ലാ പൊലീസ് മേധാവിയുടെ ഇൻവെസ്റ്റിഗേഷൻ ടീം അംഗവുമായ താനൂർ ഒഴൂർ കീഴേപ്പാട്ട് സുധീർകുമാർ (56) കുഴഞ്ഞുവീണ് മരിച്ചു. വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

സംസ്‌കാരം ശനിയാഴ്ച രാവിലെ ഏഴിന് വീട്ട് വളപ്പിൽ. ഭാര്യ : തുളസി അമൽ (മകൻ) (എംബിബിഎസ് കോയമ്പത്തൂർ) അപർണ (മകൾ)(കനറാ ബാങ്ക്, ബാഗ്ളൂർ).