തൃശൂർ:റേഷൻ മുൻഗണനാ വിഭാഗത്തിൽ പുതിയ അപേക്ഷകരെ ഉൾപ്പെടുത്തുന്നത് സംബന്ധി ച് കർശന നിർദ്ദേശവുമായി സിവിൽ സപ്ലൈസ് വകുപ്പ്. 'ക്ലേശഘടകങ്ങൾ' വിലയിരുത്തി മാർക്ക് പട്ടിക തയാറാക്കിയ ശേഷം മതി മൂൻഗണന പട്ടിക തയ്യാറാക്കൽ എന്നാണ് വകുപ്പിന്റെ നിർദ്ദേശം.ഗുരുതര രോഗങ്ങൾ, ശാരീരിക വൈകല്യങ്ങൾ എന്നിവയുള്ളവരെ അടിയന്തരമായി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെങ്കിലും മാർക്ക് പട്ടിക അടക്കമുള്ള നിയന്ത്രണങ്ങൾ നിർബന്ധമാണെന്നും വകുപ്പ് വ്യക്തമാക്കുന്നു.

മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താൻ നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചുകൊണ്ടിരി ക്കുന്നതിൽ അർഹരെ മാത്രം തിരഞ്ഞെടുക്കാനാണു മാർക്ക് പട്ടിക. അപേക്ഷ ലഭിക്കുന്ന ദിവ സമോ തൊട്ടടുത്ത ദിവസമോ റേഷനിങ് ഇൻസ്‌പെക്ടർ പരിശോധന പൂർത്തിയാക്കി സപ്ലിമെ ന്ററി പട്ടികയിൽ ഉൾപ്പെടുത്തും.മുൻഗണനാ വിഭാഗങ്ങളിൽ സംസ്ഥാനത്തെ 1.54 കോടി ആൾ ക്കാരെ ഉൾപ്പെടുത്താനാണു കേന്ദ്രാനുമതിയുള്ളത്. ഇതിൽ എഎവൈ (അന്ത്യോദയ അന്നയോ ജന) പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുന്നത് പരമാവധി 5.95 ലക്ഷം കുടുംബങ്ങളെയാണ്.

എഎവൈ ആർക്കൊക്കെ

  • ആശ്രയ പദ്ധതി അംഗങ്ങൾ (സാമ്പത്തിക അവസ്ഥയ്ക്കു പുരോഗതി ഉണ്ടായിട്ടില്ലെങ്കിൽ)
  • പട്ടികവർഗ വിഭാഗം
  • നിർധനയും നിരാലംബയുമായ ഗൃഹനാഥയുള്ള കുടുംബം, വിധവ,21 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർ ഇല്ലാത്ത വീട്, അവിവാഹിത അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവർ നയിക്കുന്ന വീട്
  • എയ്ഡ്‌സ്, കാൻസർ, ഓട്ടിസം, ഗുരുതര ശാരീരിക മാനസിക വെല്ലുവിളികൾ, കുഷ്ഠം, എൻഡോസൾഫാൻ ബാധിതർ, ഡയാലിസിസിനു വിധേയരാകുന്നവർ, വൃക്കഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, പക്ഷാഘാതം ബാധിച്ചു പരസഹായം കൂടാതെ ജീവിക്കാൻ കഴിയാത്തവർ എന്നിവർ അംഗങ്ങളായ കുടുംബങ്ങൾ.