ഇടുക്കി: കീരിത്തോട് കാഞ്ഞിരംതാനം വീട് കണ്ണീർക്കയം. ഭാര്യ സൗമ്യ വീട്ടുപിരിഞ്ഞതിന്റെ വിഷമം താങ്ങാനാവാതെ അലമുറയിടുന്ന ഭർത്താവ് സന്തോഷിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകൾകിട്ടാതെ വിഷമിയിക്കുകയാണ് ഉറ്റവർ. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ഇസ്രയേലിൽ ജോലിയിലായിരുന്ന സൗമ്യയുടെ ദുരന്തവാർത്ത കുടുംബം അറിയുന്നത്. സൗമ്യ സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചിരിക്കെ പെട്ടെന്ന് ദൃശ്യം അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് വിളിച്ചിട്ടും പ്രതികരണം ലഭിച്ചില്ല. ഇതേ തുടർന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യകൊല്ലപ്പെട്ടയായുള്ള വിവരം ലഭിക്കുന്നത്.

എട്ടു വയസ്സുകാരനായ മകൻ അഡോണിനെയും ചേർത്തുപിച്ചുള്ള സന്തോഷിന്റെ നെഞ്ചുപൊട്ടിയുള്ള കരച്ചിലും പലതും പറഞ്ഞുള്ള അലമുറയിടലും കണ്ടുനിൽക്കുന്നവരുടെ മിഴികളെയും ഈറനണിക്കുന്നുണ്ട്. ദേഷ്യവും സങ്കടവുംമെല്ലാമുള്ള സന്തോഷിന്റെ വികാരക്ഷോഭത്തെ അടക്കനിർത്താൻ ഉറ്റവർപെടാപ്പാടുപ്പെടുന്ന കാഴ്ചയാണ് രാവിലെ വീട്ടിൽ നിന്നും ദൃശ്യമാവുന്നത്.

ഇതിനിടെ മിസൈൽ ആക്രമണത്തിൽകൊല്ലപ്പെട്ട സൗമ്യയുടെ മൃതദ്ദേഹം എത്രയുപെട്ടെന്ന് നാട്ടിലെത്തിക്കുന്നതിന് തങ്ങളുടെ ഭാഗത്തുനിന്നും നടപടികൾ പരാമവധി വേഗത്തിലാക്കുമെന്ന് ഇസ്രയിൽ എംബസി വീട്ടുകാരെ അറിയിച്ചതായുള്ള വിവരവും പുറത്തുവന്നു.
ഇന്നലെ രാത്രി 10 മണിയോടെ ഇസ്രയിൽ എംബസി അധികൃതർ വീട്ടുകാരെ നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചതെന്ന് മരണപ്പെട്ട സൗമ്യയുടെ ഭർത്തൃസഹോദരൻ സജി മറുനാടനോട് വ്യക്തമാക്കി.

നേരത്തെ ഇസ്രയിലിൽ ജോലിചെയ്തിരുന്ന സന്തോഷിന്റെ ബന്ധു ഈ സമയം വീട്ടിലെത്തിയിരുന്നു. ഇവരോടാണ് ഹിത്രുഭാഷയിൽ എംബസി ഉദ്യോഗസ്ഥർ ആശയവിനമയം നടത്തിയത്. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള നീക്കം വേഗത്തിലാക്കാൻ ഉടൻ ഇടപെടണമെന്ന് നിർദ്ദേശിച്ചാണ് ഇസ്രയേൽ എംബസി ഉദ്യഗസ്ഥൻ ഫോൺ സംഭാഷം അവസാനിപ്പിച്ചതെന്നും സജി അറിയിച്ചു.

മരണവിവരമറിഞ്ഞ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സന്തോഷിന്റെ ബന്ധുവിനെ മൊബൈലിൽ ബന്ധപ്പെടുകയും എത്രയും വേഗം മൃതദ്ദേഹം നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ള കുടുംബത്തിനുണ്ടായ ദുർഗതിയിൽ തനിക്ക് അഗാതമായ ദുഃഖമുണ്ടെന്നും മൃതദ്ദേഹം നാട്ടിലെത്തിക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് താൻ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചതായും ഡീൻ കുര്യക്കോസ് എം പി ഇന്നലെ വ്യക്തമാക്കിയിരുന്നു.രാമേശ് ചെന്നിത്തല ഇന്ന് രാവിലെ വിളിച്ച് കുടംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസിൽ നിന്നും ഇടയ്ക്കിടെ കുടുംബവുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നുണ്ട്.

ഇസ്രയേലിലെ അഷ്‌ക ലോണിൽ ഇന്നലെ വൈകിട്ട് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.ഇവിടെ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഇസ്രയേൽ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടു. ഭർത്താവുമായി ഫോണിൽ സംസാരിച്ചിരിക്കെ വീടിന്റെ മുൻഭിത്തിയിൽ ജനലിനോട് ചേർന്ന് ദ്വാരംവീഴ്‌ത്തി അകത്തുകടന്ന മിസൈയിൽ അടുക്കള ഭാഗത്ത് ഭിത്തിയിൽ ഇടിച്ചപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് ബന്ധുക്കൾ ഇവിടെയെത്തി നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

റോക്കറ്റ് വീണതും സുരക്ഷ മുറിയിലേക്ക് ഓടി മാറുന്നതിന് സൗമ്യ ശ്രമിച്ചിരുന്നെന്നും ഇതിനിടെയാണ് ദുരന്തമുണ്ടാതെന്നും ഇസ്രയേലി ഉദ്യോഗസ്ഥർ ബന്ധുക്കളഎ അറിയിച്ചതായുള്ള സൂചനകളും ഇന്നലെ പുറത്തുവന്നിരുന്നു. ഈ സംഭവം പുറത്തുവന്നതോടെ ഇസ്രയിലിൽ ജോലിചെയ്യുന്ന മലയാളികൾ ആകെ ഭയപ്പാടിലാണ്. നാട്ടിൽ നിന്നും ബന്ധുക്കൾ ഇവരെ നിരന്തരം മൊബൈലിൽ ബന്ധപ്പെടുന്നുമുണ്ട്.