ചെന്നൈ: കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായകൻ എസ്‌പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ ചരൺ. ഫേസ്‌ബുക്ക് വീഡിയോയിലാണ് ചരൺ ഇക്കാര്യം അറിയിച്ചത്. എസ്‌പി.ബിക്ക് ആളുകളെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും ചരൺ പറഞ്ഞു.

എസ്‌പി.ബിയെ ഐ.സി.യുവിൽനിന്ന് എക്സ്‌ക്ലൂസീവ് ഐ.സി.യുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ചലിക്കാൻ സാധിക്കുന്നുണ്ട്. ഡോക്ടർമാരെ തമ്പ്സ് അപ്പ് കാണിച്ചു. ഡോക്ടർമാരെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്- ചരൺ പറഞ്ഞു.

ഇപ്പോഴും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായം എസ്‌പി.ബിക്ക് ലഭ്യമാക്കുന്നുണ്ട്. മുൻദിവസങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നല്ലരീതിയിൽ ശ്വാസം എടുക്കാൻ എസ്‌പി.ബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്നും ചരൺ വീഡിയോയിൽ പറയുന്നു.