ചെന്നൈ: കോവിഡ് ബാധിച്ച് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി മാത്രം. അദ്ദേഹത്തെ നിലവിലെ സ്ഥിതിയെക്കുറിച്ച് പുതിയ മെഡിക്കൽ ബുള്ളറ്റിൻ എം ജി എം ആശുപത്രി അധികൃതർ പുറത്തുവിട്ടു. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണെന്നും ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായെന്ന് അറിയിച്ച് ഇന്നലെ വൈകിട്ടാണ് ആശുപത്രി ആദ്യത്തെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടത്. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്നു ഓഗസ്റ്റ് അഞ്ചിനാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചത്.കോവിഡ് സ്ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മൂന്ന് ദിവസമായി ജലദോഷവും അസ്വസ്ഥതയും ശ്വാസതടസവും പനിയും ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പരിശോധനയ്ക്ക് വിധേയനായതെന്നും അദ്ദേഹം അറിയിച്ചിരുന്നു.