തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. പ്രത്യേക മെഡിക്കൽ സംഘം സ്പീക്കറെ പരിശോധിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നമൊന്നും സ്പീക്കർക്കില്ല.

ശനിയാഴ്ചയാണ് പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ന്യുമോണിയ ബാധിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കും.