തിരുവനന്തുപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുശോചിച്ചു. മലയാള കവിതയുടെ ഒരു കാലഘട്ടത്തിൽ നിന്ന് ഒരിതൾ കൂടി കൊഴിഞ്ഞു വീണിരിക്കുന്നു. രാജ്യം പത്മശ്രീ നല്കി ആദരിച്ച ശ്രീ. വിഷ്ണു നാരായണൻ നമ്പൂതിരി ക്ക് ആദരാഞ്ജലികൾ.

കേരളത്തിലെ പാരിസ്ഥിതിക ജാഗ്രതയ്ക്ക് നാന്ദി കുറിച്ച സൈലന്റ് വാലി പ്രക്ഷോഭത്തിലും അതിന്റെ ഭാഗമായി പാരിസ്ഥിതിക കവിതകൾ സമാഹരിച്ച വനപർവ്വത്തിന്റെ പ്രസിദ്ധീകരണത്തിലും സുഗതകുമാരിയോടൊപ്പം നിന്നു അദ്ദേഹം ഭാരതീയ സംസ്‌കൃതിയിൽ വേരുകളൂന്നിയ കവി, കവിതയായിരിക്കണം മതമെന്ന് പറഞ്ഞ ഭാഷാ സ്‌നേഹി, എഴുത്തച്ഛൻ പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾക്കർഹനായ കവി തന്റെ കൃതികളിലൂടെ തുടരുക തന്നെ ചെയ്യും.

അദ്ദേഹത്തിന്റെ ദേഹവിയോഗം കുടുംബാംഗങ്ങളെ മാത്രമല്ല വായനക്കാരേയും ദുഃഖത്തിൽ ആഴ്‌ത്തിയിരിക്കയാണ്