തിരുവനന്തപുരം: മഹാനവമി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് വർധിക്കുന്നതു കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ തിരുവനന്തപുരത്തിനും ബാംഗളൂരിനും മധ്യേ പ്രത്യേക പ്രീമിയം ട്രെയിനുകൾ ഓടിക്കും.

ട്രെയിൻ നമ്പർ 02659 ബാംഗ്ലൂർ കന്റോൺമെന്റ്തിരുവനന്തപുരം സെൻട്രൽ പ്രീമിയം ട്രെയിൻ ഒക്ടോബർ ഒന്ന് വൈകീട്ട് 7.15ന് ബാംഗ്ലൂർ കന്റോൺമെന്റിൽനിന്ന് പുറപ്പെടും. അടുത്തദിവസം രാവിലെ 8.20ന് തിരുവനന്തപുരത്തെത്തിച്ചേരും. ട്രെയിൻ നമ്പർ 02660 ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് 1.50ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം 4 മണിക്ക് ബാംഗ്ലൂർ കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ചേരും.

ഒരു സെക്കൻഡ് എ.സി, രണ്ട് തേഡ് എ.സി, 16 സ്ലീപ്പർ ക്ലാസ് എന്നിവയുള്ള ട്രെയിനിന് കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. ഈ പ്രീമിയം ട്രെയിനിലേക്കുള്ള റിസർവേഷൻ ആരംഭിച്ചുകഴിഞ്ഞു.