ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റിലെ വെറ്ററന്‍ താരം ഷാക്കിബ് അല്‍ ഹസന്‍ കൊലക്കേസില്‍ പ്രതിസ്ഥാനത്ത്. എബിപി ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. വിദ്യാര്‍ത്ഥി പ്രതിഷേധനത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലാണ് താരത്തെ പ്രതിയാക്കി കേസെടുത്തത്. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീദിന്റെ മുന്‍ എംപിയാണ് ഷാക്കിബ് അല്‍ ഹസന്‍.

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുല്‍ ഇസ്ലാമാണ് മകന്‍ റുബല്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പൊലീസിനെ സമീപിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് റഫിഖുല്‍ ധാക്ക മെട്രോപോളിറ്റന്‍ പൊലീസില്‍ പരാതി നല്‍കിയത്.

റുബെല്‍ ഇസ്ലാംഓഗസ്റ്റ് അഞ്ചിനാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് മുന്‍ നായകന്‍ 28-ാം പ്രതിയാണ്. പിതാവ് റഫീഖുല്‍ ആണ് പരാതി നല്‍കിയത്. കണ്ടാലറിയുന്ന 400-500 പേരും പ്രതികളാണ്. റുബെല്‍ ഇസ്ലാമിന് നെഞ്ചിലും വയറ്റിലുമാണ് വെടിയേറ്റത്.

അദ്ദേഹവും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാക്കിബ് അടങ്ങുന്ന പ്രതികളുടെ ആഹ്വാനത്തിലാണ് അബദോറിലെ റിംഗ് റോഡില്‍ ആക്രമണം വെടിവയ്പ്പും ഉണ്ടായതെന്നാണ് പൊലീസ് കണ്ടെത്തിയത്.

കേസിലെ 28ാം പ്രതിയാണ് ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ഖാദര്‍ ഉള്‍പ്പടെ 154 പേര്‍ കേസില്‍ പ്രതികളാണ്. കണ്ടാല്‍ തിരിച്ചറിയുന്ന 500 പേര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. ഷാക്കിബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ആഹ്വാന പ്രകാരമാണ് ഓഗസ്റ്റ് അഞ്ചിന് അബദോറിലെ റിങ് റോഡിലെ സംഘര്‍ഷത്തില്‍ റുബലിന് വെടിയേറ്റതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.

നെഞ്ചിലും വയറിലും വെടിയേറ്റ റുബലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 2024 ജനുവരിയിലാണ് മഗുര1 മണ്ഡലത്തില്‍നിന്ന് ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലദേശ് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ടെസ്റ്റ് പരമ്പര കളിക്കാനായി പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് ഷാക്കിബ് നിലവിലുള്ളത്.