ദോഹ: ഖത്തറിലെ ലോകകപ്പിൽ സ്പനിഷ പടയെ ഞെട്ടിച്ചുകൊണ്ട് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ കടന്നപ്പോൾ യൂറോപ്പിലാകമാനമുള്ള മൊറോക്കൻ ആരധകർ തെരുവുകളിൽ ആനന്ദനൃത്തമാടി. 0-0 സമനിലയിൽ അവസാനിച്ച കളിയിൽ പെനാൽറ്റിയിലെ മൂന്ന് ശ്രമങ്ങളും സ്പെയിൻ പാഴാക്കിയതോടെ സ്പെയിനിന്റെ ഗോൾവലയം കുലുക്കിക്കൊണ്ട് മൊറോക്കോ വിജയത്തിലെത്തുകയായിരുന്നു. അറേബ്യൻ ലോകത്തിന്റെ അഭിമാനം എന്ന് വാഴ്‌ത്തപ്പെടുന്ന മൊറോക്കോ സെമിഫൈനലിൽ നേരിടുന്നത് സ്വിറ്റ്സർലൻഡിനെ 6-1 ന് തകർത്ത പോർച്ചുഗലിനെയായിരിക്കും.

യൂറോപ്പിനും ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡത്തിനും പുറത്തുനിന്നു ഇപ്പോൾ ലോകകപ്പിലുള്ള ഏക ടീം കൂടിയാണ് മൊറോക്കോ. മാത്രമല്ല, ടൂർണമെന്റിൽ അവശേഷിച്ച ഏക അറബ്-ആഫ്രിക്കൻ രാജ്യവും. കളിയിൽ ഉടനീളം സ്പെയിൻ ആയിരുന്നു മേധാവിത്വം പുലർത്തിയിരുന്നതെങ്കിലും, കൊറോക്കോയുടെ കരുത്തരായ പ്രതിരോധത്തെ മറികടക്കാൻ അവർക്കായില്ല. അവസാനം, കളി ജയിച്ചതോടെ പരിശീലകൻ വാലിഡ് റെഗ്രെയിഗുവിനെ വായുവിൽ എടുത്തുയർത്തിയായിരുന്നു മൊറോക്കൻ കളിക്കാർ വിജയം ആഘോഷിച്ചത്.

ആദ്യ റൗണ്ടിലേക്ക് മൊറോക്കോ കടന്നതായിരുന്നു മൊറോക്കോയിലെ പുതിയ തലമുറയ്ക്ക് പ്രചോദനം ആയത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മൊറോക്കൻ യുവത്വത്തെ ഒന്നിപ്പിക്കുന്നതും ഫുട്ബോൾ എന്ന മായികവിദ്യയാണ്, ഒരു മൊറോക്കൻ ആരാധകൻ അൽ ജസീറയോട് പറഞ്ഞു. സ്പെയിനിന്റെ മേലുള്ള വിജയം എല്ലാ അറബ് ടീമുകൾക്കും അഭിമാനമുണർത്തുന്നതാണെന്നും അയാൾ പറഞ്ഞു.

നാടകീയമായ വിജയത്തിനു മിനിറ്റുകൾ മാത്രം കഴിഞ്ഞപ്പോൾ ബ്രസ്സൽസിലും, ബാഴ്സിലോണീയയിലും ഹേഗിലുമെല്ലാം മൊറോക്കൻ ആരാധകർ തെരുവിലിറങ്ങി. പാട്ടും നൃത്തവുമായി അവർ രാത്രി ആഘോഷമാക്കി. നെതർലൻഡ്സ്, അർജന്റീന, ക്രൊയേഷ്യ, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, പോർച്ചുഗൽ എന്നി ടീമുകൾക്കൊപ്പം അവസാന നാലുടീമുകളിൽ ഒന്നായി സെമി ഫൈനലിൽ എത്താൻ ഇനി മൊറോക്കോ പോരാടും. വരുന്ന ശനിയാഴ്‌ച്ച നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ മൊറോക്കോ പോർച്ചുഗലിനെ നേരിടും.

കാമറൂൺ, സെനെഗൽ, ഘാന എന്നീ രാജ്യങ്ങൾക്ക് ശേഷം ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന നാലാമത്തെ രാജ്യമാണ് മൊറോക്കൊ. മൊറോക്കോ ടീമംഗങ്ങളെ അഭിനന്ദിച്ച് മൊറോക്കൻ രാജാവ് രംഗത്തെത്തി. അതുപോലെ പെനാൽറ്റി സമയത്തെ സ്‌കോറിന്റെ അടിസ്ഥാനത്തിൽ സ്പെയിൻ ലോകകപ്പ് നോക്ക്ഔട്ട് റൗണ്ടിൽ നിന്നും പുറത്തു പോകുന്നതും ഇത് നാലാമത്തെ തവണയാണ്. കളിയിലുടനീളം സ്പെയിൻ തന്നെയായിരുന്നു മേധാവിത്വം പുലർത്തിയത് എങ്കിലും അവസാന നിമിഷം കാറ്റ് മാറിവീശുകയായിരുന്നു.

മൊറോക്കൻ ആരാധകരുടെ ആഘോഷങ്ങൾ നടക്കുമ്പോൾ, മറുഭാഗത്ത് സ്റ്റേഡിയത്തിനുള്ളിലിരുന്ന് വിതുമ്പി കരയുകയായിരുന്നു സ്പാനിഷ് ആരാധകർ. മൈലുകൾക്കിപ്പുറത്ത് സ്വന്തം നാട്ടിലിരുന്ന് മത്സരം കണ്ടിരുന്ന ആരാധകർക്ക് നിരാശയോടൊപ്പം കോപവും അണപൊട്ടിയൊഴുകിയപ്പോൾ ചില അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.