തിരുവനന്തപുരം: ഭരതന്റെ ക്ലാസിക്കുകളിലൊന്നായ രതിനിർവ്വേദം വർഷങ്ങൾക്കിപ്പുറം റീമേക്ക് ചെയ്തപ്പോൾ പപ്പുവായെത്തിയത്ശ്രീജിത്ത് വിജയിയും രതിചേച്ചിയായെത്തിയത് ശ്വേതമേനോനുമാണ്. സിനിമയുടെ ലൊക്കേഷനിലെയും തുടർന്നുമുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ശ്രീജിത്ത് വിജയ്.

തന്റെ കല്യാണത്തിന് ശ്വേതാ മേനോനും പങ്കെടുക്കുമെന്ന് ബന്ധുക്കളും കുടുംബക്കാരുമടക്കം നിരവധി പേർ പ്രതീക്ഷിച്ചിരുന്നതായി പറയുകയാണ് ശ്രീജിത്ത്.സത്യത്തിൽ എന്റെ ബന്ധുക്കളും തുടങ്ങി എല്ലാവരും രതി ചേച്ചിയെ കാണാനായി റെഡി ആയി ഇരിക്കുകയായിരുന്നു. പക്ഷെ ചേച്ചിക്ക് വരാൻ പറ്റിയില്ലെന്നും ശ്രീജിത്ത് പറയുന്നു.

'ശ്വേത ചേച്ചിയുമായി ഇപ്പോഴും സൗഹൃദമുണ്ട്. എപ്പോഴും മെസ്സേജ് അയക്കാറുമൊക്കെയുണ്ട്. ഞാൻ എന്റെ കല്യാണത്തിന് വരെ അവരെ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ അന്ന് ശ്വേത ചേച്ചി എന്തോ പരിപാടിയുടെ ഭാഗമായി പുറത്തായതിനാൽ വരാൻ പറ്റിയില്ല.ചിലപ്പോൾ എതെങ്കിലും സലൂണിൽ പോകുമ്പോഴും മറ്റും ശ്വേത ചേച്ചിയെ കാണാറുണ്ട്,' ശ്രീജിത്ത് വിജയ് പറഞ്ഞു.

1978ൽ ഭരതൻ സംവിധാനം ചെയ്ത രതിനിർവ്വേദം എന്ന ചിത്രത്തിന്റെ റീമേക്കാണ് അതേ പേരിൽ ടി.കെ. രാജീവ് കുമാർ എടുത്തത്.ഭരതന്റെ ചിത്രത്തിൽ രതിയെന്ന കഥാപാത്രമായി എത്തിയത് ജയഭാരതിയും പപ്പു എന്ന കഥാപാത്രമായി കൃഷ്ണചന്ദ്രനുമായിരുന്നു. പത്മരാജന്റെ രതിനിർവ്വേദം എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രമെടുത്തത്.