തിരുവനന്തപുരം: അതിർത്തി ലംഘിച്ചെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കേരള തീരത്ത് തീരസംരക്ഷണ സേന പിടികൂടി. 19 പേർ ബോട്ടിലുണ്ടെന്നാണ് സൂചന. ഇവർ മയക്കുമരുന്ന് കടത്ത് സംഘമാണെന്നാണ് റിപ്പോർട്ട്.

ബോട്ടുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിക്കും. ഇവരെ നാർക്കോട്ടിക് കൺട്രോൾ വിഭാഗവും ഐബി ഉദ്യോഗസ്ഥരും കോസ്റ്റ്ഗാർഡും ചോദ്യം ചെയ്യും.