കാസർകോട്:എസ്എസ്എഫ് ജില്ലാ സ്റ്റുഡന്റ്‌സ് കൗൺസിൽ മുഹിമ്മാത്തിൽ സമാപിച്ചു. റിപ്പോർട്ട് അവതരണം, ചർച്ച, സബ്മിഷൻ, ശൂന്യവേള, പുനഃസംഘടന എന്നിവ കൗൺസിലിന്റെ ഭാഗമായി നടന്നു.കൗൺസിൽ നടപടികൾക്ക് ജാഫർ സാദിഖ് സി എൻ,ജാബിർ സഖാഫി പാലക്കാട് നേതൃത്വം നൽകി.

2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു.നവ സാരഥികൾ:പ്രസിഡന്റ്: അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം (പ്രസിഡന്റ്)ഉമറുൽ ഫാറൂഖ് പൊസോട്ട് (ജനറൽ സെക്രട്ടറി)അബ്ദുൽ റഷീദ് സഅദി പൂങ്ങോട് (ഫിനാൻസ് സെക്രട്ടറി)സെക്രട്ടറിമാർ:നംഷാദ് ബേക്കൂർ,ശാഫി ബിൻ ശാദുലി ബീരിച്ചേരി, അബ്ദുൽ കരീം ജൗഹരി ഗാളിമുഖം, ശംസീർ സൈനി ത്വാഹനഗർ, ബാദുഷ സഖാഫി ഹാദി മൊഗർ, മൻസൂർ കൈനോത്ത്, തസ്ലീം കുന്നിൽ, റഈസ് മുഈനി അത്തൂട്ടി.സെക്രെട്രിയേറ്റ് അംഗങ്ങൾ: സിദ്ധീഖ് സഖാഫി കളത്തൂർ, അസ്ലം അഡൂർ.

സയ്യിദ് മുനീറുൽ അഹ്ദലിന്റെ അദ്ധ്യക്ഷതയിൽ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, വൈഎം അബ്ദുറഹ്മാൻ അഹ്‌സനി, മുനീർ ബാഖവി തുരുത്തി, ജാഫർ സാദിഖ് ആവള,സുലൈമാൻ കരിവെള്ളൂർ, കന്തൽ സൂപ്പി മദനി, ബഷീർ പുളിക്കൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ,മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ, മുഹമ്മദ് കുഞ്ഞി ഉളുവാർ, സ്വലാഹുദ്ദീൻ അയ്യൂബി, അബ്ദു റസ്സാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ,സിദ്ദീഖ് പൂത്തപ്പലം, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം,ഹസൈനാർ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംഷീർ സൈനി ,ശാഫി ബിൻ ശാദുലി,നംഷാദ് ബേക്കൂർ, സുബൈർ ബാഡൂർ, മുത്തലിബ് കുണ്ടംക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.ശക്കീർ എം ടി പി സ്വാഗതവും ഫാറൂഖ് പൊസോട്ട് നന്ദിയും പറഞ്ഞു.