കുവൈറ്റ് : കുവൈറ്റ് സെന്റ്.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്‌സ്മഹാഇടവകയിലെ ആത്മീയപ്രസ്ഥാനമായ യുവജനപ്രസ്ഥാന (OCYM) ത്തിന്റെനേതൃത്വത്തിൽ ,ആരാധന സംഗീതത്തിലുള്ള അഭിരുചി വളർത്തുന്നതിനായിപ്രാർത്ഥനായോഗങ്ങളുടെ അടിസ്ഥാനത്തിൽ ,മെയ്‌ മാസം 25 വെള്ളിയാഴ്ച വൈകിട്ട്7 മണിമുതൽ അബ്ബാസിയ സെന്റ് ജോർജ്ജ് ചാപ്പലിൽ വെച്ച് ഇടവക തലത്തിൽ 'മാനീസോ2018' എന്ന ആരാധനാ ഗാനമത്സരം സംഘടിപ്പിക്കുന്നു.

മത്സരത്തിൽവിജയികളാകുന്നവർക്ക് ,വന്ദ്യരായ പിതാക്കന്മാരുടെ നാമധേയത്തിലുള്ള,(കാതോലിക്കേറ്റ് രത്‌നദീപം പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്‌സീനോസ്‌മെമോറിയൽ ,യൂഹാനോൻ മാർ സേവേറിയോസ് മെമോറിയൽ (കൊരട്ടി),ജോബ് മാർപീലക്‌സീനോസ് മെമോറിയൽ (ഡൽഹി ) ) എവറോളിഗ് ട്രോഫികളുംസമ്മാനിക്കുന്നതാണെന്ന് കൺവീനർ അറിയിച്ചു.