ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ 20നു (ഞായർ) പഞ്ചാബി ബാഗ് സെന്റ് മാർക്ക് ദേവാലയത്തിൽ ആഘോഷിക്കുന്നു.

തിരുനാളിന് മുന്നൊരുക്കമായി ടാഗോർ ഗാർഡൻ പള്ളിയിൽ 11നു (വെള്ളി) മുതൽ 19 (ശനി) വരെ ഒമ്പതു ദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാനക്കും നൊവേനക്കും പ്രത്യേക പ്രാർത്ഥനയ്ക്കും ഫാ. തോമസ് പള്ളത്ത്, ഫാ. ജോബി തോണക്കര, ഫാ. ഷെറിൻ പുത്തൻപുര, ഫാ. ജിറ്റോ തോട്ടുങ്കൽ, ഫാ. അനൂപ് നരിമറ്റം, ഫാ. റെൻസൻ തേക്കിനേഴം, ഫാ. ജോൺ മൈലംവേലി, ഫാ.ബേബി പുതുശേരി എന്നിവർ കാർമികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിനമായ 20നു (ഞായർ) വൈകുന്നേരം നാലിനു കൊടിയേറ്റും തുടർന്ന് ഫാ. ഫിനിൽ ഏഴാരത്തിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും ഫാ. രാജൻ പുന്നയ്ക്കൽ തിരുനാൾ സന്ദേശവും നൽകും. തുടർന്ന് ലദീഞ്ഞ് പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

റിപ്പോർട്ട്: പി.എൻ. ഷാജി