ജോർജിയ: നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. നിലാവുള്ള രാത്രിയിൽ വെറുതെയൊന്ന് നടക്കാൻ ഇറങ്ങിയാൽ ഒരിക്കലെങ്കിലും ആകാശത്തേക്ക് നക്ഷത്രങ്ങളെ നോക്കത്തവരും ഉണ്ടാവില്ല.മനുഷ്യനെ കൊതിപ്പിക്കുന്ന സൂന്ദരകാഴ്‌ച്ചകളിൽ മുൻപന്തിയിൽ തന്നെയാണ് നക്ഷത്രങ്ങളാൽ സമ്പന്നമായ ആകാശം.പണ്ടു മുതൽ മനുഷ്യനെ ആകാംക്ഷാഭരിതമാക്കിയ രാത്രികാഴ്ചയായിരുന്നു നക്ഷത്രങ്ങളുടെ കൂട്ടമായ ആകാശഗംഗ അല്ലെങ്കിൽ ക്ഷീരപഥം. കണക്കുകളനുസരിച്ച്, ലോകത്തിലെ 80 ശതമാനം മനുഷ്യരും പ്രകൃതിയുടെ അദ്ഭുതകരമായ ആകാശഗംഗകണ്ടിട്ടില്ല എന്നതാണ് ഏരെ കൗതുകകരമായ വസ്തുത.ഈ സുന്ദരകാഴ്‌ച്ചകളിലേക്ക് നമ്മളെ സ്വാഗതം ചെയ്യുകയാണ് ഒരു നക്ഷത്രഗ്രാമം.

അറ്റ്ലാന്റയിൽ നിന്ന് രണ്ടു മണിക്കൂർ അകലെ ജോർജിയ എന്ന സ്ഥലത്താണ് ഡീർലിക് ജ്യോതിശാസ്ത്ര ഗ്രാമം നിങ്ങളെ കാത്തിരിക്കുന്നത്. ശാസ്ത്രകുതുകികൾക്കുൾപ്പടെ മുഴുവൻ പേർക്കും നക്ഷത്രങ്ങളെ കാണാനും പഠിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പേര് പോലെ തന്നെ ജ്യോതി ശാസ്ത്രസൗകര്യങ്ങ ളുള്ള ഒരു ഗ്രാമമാണിത്. ഇവിടുത്തെ താമസക്കാരെക്കാൾ കൂടുതൽ നക്ഷത്ര നിരീക്ഷണത്തിന് എത്തുന്നവരാണ് അധികവും എന്നതാണ് മറ്റൊരു വസ്തുത.

96 ഏക്കർ വിസ്തൃതിയിലാണ് ഡീർലിക് ജ്യോതിശാസ്ത്ര ഗ്രാമമുള്ളത്.ഒരു കൂട്ടം ജ്യോതിശാസ്ത്ര ജ്ഞർ ചേർന്നാണ് ഈ സ്വപ്‌ന ഗ്രാമം യാഥാർത്ഥ്യമാക്കിയത്.ജ്യോതി ശാസ്ത്രപരമായ എല്ലാ കാ ര്യങ്ങൾക്കുമുള്ള കമ്മ്യൂണിറ്റിയും സ്റ്റേജിങ് ഏരിയയുമാണ് ഡീർലിക്ക്.ഇരുണ്ട ആകാശത്തിന പ്പുറമുള്ള നക്ഷത്രക്കൂട്ടങ്ങളുടെ കാഴ്ചയും രഹസ്യങ്ങളും അറിയാനുമായി നിരവധിപേരാണ് ഇവി ടേയ്ക്ക് യാത്ര നടത്തുന്നത്.പൊതുജനങ്ങൾക്ക് സ്റ്റാർ വ്യൂ പാർട്ടികൾക്കും മറ്റു പ്രവർത്തന ങ്ങൾ ക്കുമായി ഫീസ് അടച്ച് അവിടെ പ്രവേശിക്കാം. കൂടാതെ, പാട്ടത്തിനെടുക്കാവുന്ന ചില സ്ഥലങ്ങ ളും ഉണ്ട്, അവിടെ ചെറിയ സ്ഥിരം നിരീക്ഷണാലയങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയിൽ ചിലത് ഇ പ്പോഴും വിൽപ്പനയ്ക്കും വാടകക്കും ലഭ്യമാണ്. നക്ഷത്രകാഴ്ച ആസ്വദിക്കുവാനും പ്രപഞ്ചത്തെ ക്കുറിച്ച് കൂടുതൽ അറിയുവാനും എത്തുന്ന സഞ്ചാരികളുടെ ഗ്രൂപ്പിന് നിരീക്ഷണാലയങ്ങൾ വാടകയ്ക്ക് എടുത്ത് ഇഷ്ടാനുസരണം നക്ഷത്രനീരിക്ഷണം നടത്താം.

ഡിർലിക്കിന്റെ സ്ഥാനം ജ്യോതിശാസ്ത്രത്തിന് വളരെ അഭികാമ്യമാണ്. 100 ഓളം ജനസംഖ്യ യുള്ള ഒരു ചെറിയ പട്ടണമാണിതെങ്കിലും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ആയിരങ്ങൾ കടക്കും. നിലവിൽ ഇവിടെ താമസിക്കുന്നവർക്ക് ഒഴിച്ച് മറ്റാർക്കും അവിടെ വീട് നിർമ്മിച്ച് സ്ഥിരമായി താമസിക്കുവാൻ സാധിക്കില്ല.