2.0, ഐ എന്നീ ശങ്കർ ചിത്രങ്ങളിലൂടെ ഇന്ത്യയാകെ പ്രശസ്തയായ എമി ജാക്‌സൺ വിവാഹിതയാകുന്നു. ബ്രീട്ടീഷ് പൗരനും താരത്തിന്റെ ബോയ്ഫ്രണ്ടുമായ ജോർജാണ് വരൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം താരം പങ്കുവെച്ചത്.

ജോർജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് എമി ആരാധകരെ അറിയിച്ചത്. ജോർജ് തന്റെ കവിളിൽ ഉമ്മ വയ്ക്കുന്ന ചിത്രവും എമി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 1, 2019. ഞങ്ങളുടെ ജീവിതത്തില പുതിയ തുടക്കം. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെൺകുട്ടിയായി എന്നെ മാറ്റിയതിൽ ഒരുപാട് നന്ദി ഇതാണ് എമി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

എമിയും ജോർജും 2015 മുതൽ പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ പരന്നിരുന്നു. ജോർജിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്‌സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്യോട്ടിന്റെ മകനാണ് ജോർജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്യോട്ട് ഗ്രൂപ്പിന്റേതാണ്.

രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്‌സൺ അവസാനമായി അഭിനയിച്ചത്. 2011 ൽ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്‌സൺ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ സൂപ്പർഗേൾ എന്ന സിനിമയിലും അഭിനയിച്ചു.ഡിസംബറോടെ വിവാഹിതയാകാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.