ലോകത്തിലെ സുന്ദരപുരുഷൻ ഹൃത്വിക് റോഷൻ തന്നെ. വേൾഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡസ് എന്നറിയപ്പെടുന്ന ഹൃത്വിക് ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ സിനിമാ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.

ബ്രാഡ് പിറ്റ്, റോബർട്ട് പാറ്റിൻസൺ, ടോം ഹിഡിൽറ്റൺ, ഹെന്റി കാവിൽ, നോഹ മിൽസ്, ക്രിസ് ഇവാൻസ് തുടങ്ങിയ ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ഹൃത്വിക് ഒന്നാമതെത്തിയത്.ആദ്യ പത്തിൽ ബോളിവുഡിൽ നിന്നും സൽമാനും ഇടം നേടിയിട്ടുണ്ട്. ഏഴാമതാണ് സൽമാന്റെ സ്ഥാനം.

ബ്രാഡ് പിറ്റാണ് രണ്ടാം സ്ഥാനത്ത്. കൊറിയൻ നടൻ ഗോഡ്ഫ്രെ ആണ് മൂന്നാമത്. റോബർട്ട് പാറ്റിൻസൺ, ഡെൻസൽ വാഷിങ്ടൺ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ടോാം ക്രൂയിസിന് ഒമ്പതാം സ്ഥാനമാണ് ലഭിച്ചത്. വില്യം രാജകുമാരൻ പത്താം സ്ഥാനത്തുണ്ട്.

2016 ൽ വേൾഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം നടത്തിയ മറ്റൊരു സർവ്വേയിൽ ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ജോണി ഡെപ്പ്, ബ്രാഡ് പിറ്റ്, ഇറാഖിൽ നിന്നുമുള്ള പ്രശസ്ത മോഡൽ ഒമർ ബൊർഖാൻ അൽഗല എന്നിവരെയാണ് അന്ന് ഹൃത്വിക് പിന്തള്ളിയത്.2011-12 വർഷങ്ങളിൽ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷനായി ഹൃത്വികിനെ തിരഞ്ഞെടുത്തിരുന്നു