സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കാറുള്ള നടിയാണ് മഞ്ജു. ഇപ്പോളിതാ പുതുവർഷദിനത്തിൽ ആരാധകർക്ക് ആശംസ അറിയിച്ചുകൊണ്ട് നടി എഴുതിയ കുറിപ്പും ശ്രദ്ധനേടുകയാണ്. കേരളം കടന്നു പോയ പ്രളയത്തെക്കുറിച്ചും തന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയനെക്കുറിച്ചും സ്വകാര്യജീവിതത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ നഷ്ടമായ അച്ഛന്റെ വിയോഗത്തെക്കുറിച്ചുമെല്ലാം പുതുവർഷ ആശംസകൾ അറിയിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് കുറിപ്പിൽ മഞ്ജു വാര്യർ വിവരിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇവിടെയുണ്ടായിരുന്നു എന്ന് ഓർമ്മിപ്പിക്കാൻ കാലം ഒരു തൂവൽ കൂടിപൊഴിക്കുന്നു. ഒരു വർഷം നിശബ്ദമായി അടർന്നുപോകുന്നു. പിറകോട്ട്നോക്കുമ്പോൾ നടന്നുവന്ന വഴികളിലത്രയും പലതും കാണുന്നുണ്ട്.സങ്കടങ്ങൾ, സന്തോഷങ്ങൾ, വേർപാടുകൾ, വിമർശനങ്ങൾ, ശരികൾ, തെറ്റുകൾ... എല്ലാത്തിനെയുംഈ നിമിഷം ഒരുപോലെ ഹൃദയത്തിൽ സ്വീകരിക്കുന്നു. അച്ഛൻ കൈവിരലുകൾവിടുവിച്ച് കടന്നുപോയ വർഷമായിരുന്നു എനിക്കിത്. ഞങ്ങളുടെകുടുംബത്തിന്റെ ഏറ്റവും വലിയ നഷ്ടം. ഇപ്പോഴും പൂർണമായി ഉൾക്കൊള്ളാനായിട്ടില്ല അത്. അച്ഛനായിരുന്നു ജീവിതത്തെഏതുഘട്ടത്തിലും ചേർത്തുപിടിച്ചിരുന്നതും,വഴികാട്ടിയിരുന്നതും. അച്ഛൻഅവശേഷിപ്പിച്ചുപോയ ശൂന്യത ഓരോ നിമിഷവും ആഴത്തിലറിയുന്നു.

പ്രിയപ്പെട്ടഒരുപാട് പേർ 2018-ൽ യാത്ര പറഞ്ഞു പോയി. കേരളത്തെ വിഴുങ്ങിയ പ്രളയമായിരുന്നു മറ്റൊന്ന്. അതിന്റെയെല്ലാംവേദനകൾക്കിടയിലും ചെറുതല്ലാത്ത ചില സന്തോഷങ്ങൾ ഈ വർഷം എനിക്ക്‌സമ്മാനിച്ചു. മലയാളത്തിന്റെ നീർമാതളമായ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം പറഞ്ഞ 'ആമി' എന്ന സിനിമയോടെയാണ് എന്റെ ഈ വർഷം തുടങ്ങിയത്. ആവേഷം ഒരു സൗഭാഗ്യമായി.

മോഹൻലാൽ എന്ന വിസ്മയം എന്റെ അഭിനയജീവിതത്തിൽപലതരത്തിൽ പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇക്കൊല്ലത്തെ ഏറ്റവുംആഹ്ലാദകരമായ അനുഭവം. മലയാളം ലോകസിനിമയ്ക്ക് നൽകിയ പ്രതിഭയുടെ പേരിലുള്ളചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കാനായി എന്നത് വ്യക്തിപരമായിഒരുപാട് വിലമതിക്കുന്ന ഒന്നാണ്. ആ അവസരത്തെ ലാലേട്ടനോട് കുട്ടിക്കാലംതൊട്ടേ സൂക്ഷിക്കുന്ന ആരാധനയുടെയും ബഹുമാനത്തിന്റെയും പ്രതിഫലമായികാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ അഭിനയിച്ചതുംലാലേട്ടന്റെ കൂടെത്തന്നെ. ഒടിയൻ,ലൂസിഫർ. ലാലേട്ടനോടൊപ്പമുള്ള ഓരോസിനിമയും എത്രയോ പുതിയ അഭിനയപാഠങ്ങളും അദ്ഭുതങ്ങളുമാണ് തരുന്നത് ആ
സുകൃതം തന്നെ ഈ വർഷത്തെ ഏറ്റവും വലിയ വരം. ഈ വർഷം ഒടുവിൽ റിലീസ്‌ചെയ്ത 'ഒടിയൻ' എല്ലാ വ്യാജപ്രചരണങ്ങളെയും അതിജീവിച്ച് വലിയ വിജയമായിമാറിക്കഴിഞ്ഞു. നമ്മുടെ ഏറ്റവും വലിയ വാണിജ്യവിജയങ്ങളിലൊന്നായി മാറുകയാണ്ഈ സിനിമ. അതിന്റെ സന്തോഷം കൂടിയുണ്ട് ഇതെഴുതുമ്പോൾ. എന്റെ ഏറ്റവും വലിയശക്തിയായ പ്രേക്ഷകർക്ക് ഒരുപാടൊരുപാട് നന്ദി. വരുംവർഷവും നല്ലസിനിമകളിൽ അഭിനയിക്കാനാകുമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരുടെജീവിതത്തിലും നന്മകൾ മാത്രം സംഭവിക്കട്ടെ... പുതിയ വർഷം എല്ലാഐശ്വര്യങ്ങളും തരട്ടെ... എല്ലാവർക്കും പുതുവത്സരാശംസകൾ..