ഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് വന്ന നടിയാണ് സാനിയ അയ്യപ്പൻ . ക്വീൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കൈയടി വാങ്ങിയ നടിയുടെ ഏറ്റവും പുതിയ ചിത്രം ജയസൂര്യയുടെ പ്രേതം 2 വാണ്.ഇപ്പോഴിതാ താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ.

ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നകുൽ തമ്പിയാണ് സാനിയയുടെ പ്രണയ നായകൻ. സാനിയ സിനിമയിലെത്തുന്നതും ഇതേ റിയാലിറ്റി ഷോയിലൂടെയാണ്. തങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രണയത്തിലാണെന്നും നകുൽ ഇപ്പോൾ മുംബൈ വിസ്ലിങ് വുഡ്സ് ഇന്റർനാഷണൽ മീഡിയ സ്‌കൂളിൽ സംവിധാനം പഠിക്കുകയാണെന്നും സാനിയ വെളിപ്പെടുത്തി. നകുലിനൊപ്പമുള്ള ചിത്രങ്ങൾ സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നും സാനിയ പറയുന്നു. അത് സ്‌കൂളിൽ വെച്ച് തോന്നിയ ഒരു തമാശയായിരുന്നു. തന്റെ ആ പഴയ ക്രഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്ന രഹസ്യവും സാനിയ വെളിപ്പെടുത്തിയിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ സാനിയയുടെ അടുത്ത ചിത്രം ലൂസിഫറാണ്.