മിഴ് സൂപ്പർ താരം അർജുനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ശ്രുതി ഹരിഹരൻ വീണ്ടും രംഗത്ത്. നിപുണൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് അർജുൻ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രുതി കുറച്ചു നാളുകൾക്ക് മുമ്പ് മീടു വിലൂടെ ആരോപിച്ചിരുന്നു.ആ ആരോപണത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളാണ് താരം കഴിഞ്ഞ ദിവസം നടത്തിയത്.

'നിപുണൻ എന്ന സിനിമയിൽ അർജുന്റെ ഭാര്യയുടെ വേഷമാണ് ഞാൻ ചെയ്തത്. ഇന്റിമേറ്റ് സീനുകളിൽ അയാൾ എന്നോട് മോശമായാണ് പെരുമാറിയത്. നേരത്തെ പലർക്കൊപ്പവും അത്തരം രംഗങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും എനിക്ക് ഇങ്ങനെ തോന്നിയിട്ടില്ല. ഈ വ്യക്തിയുടെ ഉദ്ദേശം മോശമാണെന്ന് എനിക്ക് തോന്നി.' ശ്രുതി പറയുന്നു.

'എന്തു കൊണ്ടാണ് ഇപ്പോൾ ഇതു പറയുന്നത് എന്തുകൊണ്ട് ഞാൻ ഇത് നേരത്തേ പറഞ്ഞില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. ശരിയാണ് അന്നേ എനിക്ക് പറയാമായിരുന്നു. ഞാൻ സംവിധായകനോട് പറയുകയും ചെയ്തിരുന്നു. പക്ഷേ സിനിമയോടുള്ള സ്നേഹം കൊണ്ടും ഞാൻ കാരണം ഒരു പ്രതിസന്ധി ഉണ്ടാകരുതല്ലോ എന്നോർത്തും സഹകരിച്ചു.

പക്ഷേ ഞാൻ അസ്വസ്ഥയായിരുന്നു. സ്ത്രീകൾ ഇപ്പോഴും ഇതേക്കുറിച്ച് സംസാരിക്കാൻ തയ്യാറാകത്തത് എന്നെ വിഷമിപ്പിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് എല്ലാം തുറന്ന് പറഞ്ഞത്. ഇപ്പോൾ എനിക്ക് മനസ്സമാധാനം ഉണ്ട്. ' ശ്രുതി പറഞ്ഞു.

നിപുണൻ സിനിമയിലെ ഒരു രംഗത്തിൽ അർജുന്റെ കഥാപാത്രം ശ്രുതിയെ ആലിംഗനം ചെയ്യുന്നുണ്ട്. ആ സമയത്ത് അർജുൻ മോശമായ രീതിയിൽ തന്നെ സ്പർശിച്ചുവെന്നാണ് താരം ആരോപിക്കുന്നത്....