വിദ്യാ ബാലന്റെ പിറന്നാൾ ദിനത്തിൽ വേറിട്ടൊരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഭർത്താവ് സിദ്ധാർത്ഥ് റോയ്.ഇക്കഴിഞ്ഞ പുതുവർഷ ദിനമായ ജനുവരി ഒന്നിനാണ് വിദ്യ ബാലൻ തന്റെ നാല്പതാം ജന്മദിനം ആഘോഷിച്ചത്.

2003ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച് വിദ്യയ്ക്ക് 70കളിലെ നായികയാവാനായിരുന്നു എക്കാലത്തേയും ആഗ്രഹം. ഒരിക്കലും നടക്കാനാവാത്ത ആഗ്രഹം തന്നാലാവും വിധം നടത്തി കൊടുത്തിരിക്കുകയാണ് സിദ്ധാർത്ഥ്.

വിദ്യ ബാലൻ ജനിച്ച വർഷമായ 1979ൽ പുറത്തിറങ്ങിയ ചില ചിത്രങ്ങളുടെ പോസ്റ്ററുകളിൽ, വിദ്യയുടെ കൂടി ചിത്രങ്ങൾ പ്രിന്റ് ചെയ്തുകൊണ്ടാണ് സിദ്ദാർത്ഥ് തന്റെ പ്രിയതമയ്ക്ക് സർപ്രൈസ് നൽകിയത്. 1979ൽ ജനിച്ച ഒരു താരം എന്ന് വലിയ അക്ഷരത്തിൽ എഴുതിയിട്ടുമുണ്ട്.ഗോൽ മാൽ മിസ്റ്റർ നട്വർലാൽ, സുഹാഗ, മുഖാബ്ല, നൂറി,ജാനി ദുഷ്മാൻജന്ദാർ തുടങ്ങി നിരവധി ചിത്രങ്ങളുടെ പോസ്റ്ററുകളിൽ സിദ്ദാർത്ഥ് വിദ്യയുടെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്.

ബംഗാളി ചിത്രം ഭലോ ദേഖോയിലൂടെ 2003ലാണ് വിദ്യ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും, 2005ൽ പുറത്തിറങ്ങിയ പരിനീത ആയിരുന്നു വിദ്യ ബാലന്റെ ആദ്യ ബോളിവുഡ് ചിത്രം.