കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷ് സേവിനി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏക ദിന സെമിനാർ 22 നവംബർ വ്യാഴാച്ച രാവിലെ ഒൻപതു മണിമുതൽ ഉച്ചക്ക് ഒരു മണി വരെ എൻ ഇ സി കെ, കെ ടി എം സി സി ഹാളിൽ വച്ചു സംഘടിപ്പിച്ചു.

സെമിനാർ കുവൈറ്റ് ഇടവക വികാരി റവ. ജോൺ മാത്യു ഉത്ഘാടനം ചെയ്തു. റവ. അച്ചന്കുഞ്ഞു ജോർജിന്റെ പ്രാർത്ഥനയോടെ ആണ് സെമിനാറിന് തുടക്കം കുറിച്ചത്. രണ്ടു ഭാഗമായിട്ടാണ് സെമിനാർ നടത്തപ്പെട്ടത്.

ആദ്യ ഭാഗത്തിൽ സഭയുടെ യുവജന ബോർഡ് സെക്രട്ടറിയും മുൻ കുവൈറ്റ് ഇടവക വികാരിയും ആയിരുന്ന റവ അച്ചന്കുഞ്ഞു ജോർജ് ''കുടുംബ സമാധാനം- സ്ത്രീകളുടെ പങ്ക് ' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. രണ്ടാം ഭാഗത്തിൽകുവൈറ്റ് പാരിഷ് ഇടവകയുടെ വികാരി റവ. ജോൺ മാത്യു ''അമ്മയും കൗമാര പ്രായക്കാരും ''എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു

സേവിനി സമാജം അംഗങ്ങക്കായി ക്വിസ്സ് മത്സരം നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സേവിനി സമാജം അംഗങ്ങൾ ഗാന ശ്രുശ്രുഷക്ക് നേതൃത്വം നൽകി. കൂടാതെ സോളോ സോങ്സ്, തുടങ്ങിയ വിവിധ പരിപാടികൾഉണ്ടായിരുന്നു. റവ. അച്ചന്കുഞ്ഞു ജോർജിന്റെ പ്രാർത്ഥനയോടും റവ. ജോൺ മാത്യുവിന്റെ ആശീർവാദത്തോടും സെമിനാർ സമാപിച്ചു. ലീന സുരേഷ് പ്രെയിസ് ആൻഡ് വര്ഷിപ്പിന് നേത്രത്വം നൽകി. ലെനി അനിത തോമസ് സ്വാഗതവും ജയമോൾ റോയ് നന്ദിയും പ്രകാശിപ്പിച്ചു.