നാദാപുരം: നാദാപുരം മുടവന്തേരിയിൽ ബോംബ് നിർമ്മാണത്തിനു പയോഗിക്കുന്ന 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. മുടവന്തേരി തേർ കുന്നുമ്മലിൽ മലയന്റവിട മൂസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീൽ കണ്ടെയ്നറുകൾ. നാദാപുരം സിഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽപൊലീസ് സ്ഥലത്തെത്തി കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്തു.