ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ആറ് വയസുകാരനെ അഞ്ച് തെരുവുനായ്ക്കൾ ചേർന്ന് ആക്രമിച്ചു. വെള്ളിയാഴ്ച വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടുനിന്ന പ്രകാശ് എന്ന കുട്ടിയെ ആണ് അപ്രതീക്ഷിതമായി പരിസരത്തുണ്ടായിരുന്ന തെരുവുനായ്ക്കൂട്ടം കടിച്ചുവലിച്ചത്. കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പ്രകാശിനെ തിരുപ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.