ചെന്നൈ: നീറ്റ് പരീക്ഷയിൽ പരാജയപ്പെടുമോ എന്ന ഭയത്താൽ വിദ്യാർത്ഥി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ അരിയാലൂർ സ്വദേശിയായ വിഘ്നേശ്(19)ആണ് മരിച്ചത്. കിണറ്റിൽ ചാടിയാണ് വിഘ്നേശ് മരിച്ചത്. പരീക്ഷ സമ്മർദ്ദത്തെ തുടർന്ന് വിഘ്നേശ് ജീവനൊടുക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ അറിയിച്ചു.

പുലർച്ചെ എഴുന്നേറ്റ് പഠിക്കുന്ന മകനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.