കുറിപ്പ്: ക്രിസ്തുമസ് ദിവസവും, എല്ലാ വിശേഷദിവസങ്ങളിലും രാവിലെ ഒട്ടുമിക്ക ക്രിസ്ത്യാനി കുടുംബങ്ങളിലും, വെള്ളപ്പവും കോഴി സ്റ്റൂവും, ഒഴിച്ചു കൂടാൻ പറ്റാത്ത വിഭവമാണ്. കോഴി, ആട്, മുട്ട എന്നിവകൊണ്ടെല്ലാം സ്റ്റൂ തയ്യാറാക്കാം. മഞ്ഞൾപ്പൊടി ഇടുന്ന സ്റ്റൂവിനു മഞ്ഞ നിറവും, ഇടാതെ ഉണ്ടാക്കിയാൽ തൂവെള്ള നിറവും കിട്ടുന്നതാണ്.

സ്റ്റ്യൂ  4 പേർക്കുള്ളത് / സമയം 45 മിനിട്ട്

ആവശ്യമായ ചേരുവകൾ:-

ചിക്കൻ 1 ചെറിയ കഷണങ്ങൾ

വഴറ്റാൻ:-

  1. ഇഞ്ചി 1 കഷണം നീളത്തിൽ അരിഞ്ഞത്
    2. വെളുത്തുള്ളീ 2 നീളത്തിൽ അരിഞ്ഞത്
    3. മഞ്ഞൾപ്പൊടി 1/4 ടീ.സ്പൂൺ
    4. സവാള 2 നീളത്തിൽ അരിഞ്ഞത്
    5. പച്ചമുളക് 3 നെടുകെ കീറിയത്
    6. വെളിച്ചെണ്ണ 3 ടേ.സ്പൂൺ
    7. വെണ്ണ 1 ടീ.സ്പൂൺ
    8. ഉലുവ 1/2 ടീ.സ്പൂൺ
    9. വഴനയില 1 കീറിയത്
    10. കുരുമുളക് 1 ടീ.സ്പൂൺ
    11. പട്ട 2 ഇഞ്ച് (പൊട്ടിച്ചത് )
    12. ഏലക്ക 4 ചതച്ചത്
    13. ഗ്രാമ്പു 3
    14. കറിവേപ്പില 3 കതിർപ്പ്
    15. തേങ്ങാപ്പാൽ 3 കപ്പ്, 2 കപ്പ് നേർത്തതും, 1 കപ്പ് കുറുകിയതും
    16. പച്ചക്കറി 2 കപ്പ്, ക്യാരറ്റ്, ബീൻസ്, പട്ടാണി, ഉരുളക്കിഴങ്ങ് വട്ടത്തിൽ ഞുറുക്കിയത്
    17. ഗരം മസാല 1/4 റ്റീസ്പൂൺ, പൊടിച്ചത്‌

തയ്യാറാക്കുന്ന വിധം:-

ല്ല വാവട്ടമുള്ള പാത്രത്തിൽ,എണ്ണയും വെണ്ണയും, ഇട്ട് 8 മുതൽ 13 വരെയുള്ള മസാലകൾ ഒന്നു പൊട്ടാൻ അനുവദിക്കുക. അതിനു ശേഷം സവാളവഴറ്റി, നേർമ്മയാകുമ്പോൾ, വെളുത്തുള്ളിയും, ഇഞ്ചിയും, ചച്ചമുളകും, വഴറ്റുക. ചിക്കൻ കഷണങ്ങളും ചേർത്ത്, ചെറുതീയിൽ, കോഴിയുടെ വെള്ളം ഇറങ്ങാൻ അനുവദിക്കുക. ചിക്കനൊപ്പം തന്നെ പച്ചക്കറികളും ഇടാം.
ഈ സമയത്ത്, ഇളം തേങ്ങാപ്പാലിൽ, മഞ്ഞൾപ്പൊടി കലക്കി കോഴിയിലേക്ക് ഒഴിക്കുക. പാത്രം മൂടിവച്ച് വേവിക്കുക. 15 മിനിറ്റിനു ശേഷം, മൂടി തുറന്ന്, വെന്തു എന്നുറപ്പാക്കിയതിനുശേഷം, ഉപ്പും കറിവേപ്പിലയും ചേർത്തിക്കുക. അതിനു ശേഷം തേങ്ങായുടെ ഒന്നാം പാലൊഴിക്കുക.

വിളമ്പാൻ:-

റി വിളമ്പാനുള്ള പാത്രത്തിലേക്ക് മാറ്റിവെക്കുക. അതിനു ശേഷം , ഒരു സ്പൂൺ നെയ്യും
 വെളിച്ചെണ്ണയും എടുത്ത്,  കറിവേപ്പിലയും, രണ്ടു വറ്റൽ മുളകും വറുത്ത്, കറിക്കു മുകളിലേക്കൊഴിക്കുക,  ഇളക്കരുത്. പൊടിച്ചു വച്ചിരിക്കുന്ന ഇറച്ചി മസാല മുകളിൽ തൂവുക, കൂടെ അൽപ്പം ഉലുവാപ്പൊടിയും.

എളുപ്പത്തിൽ ഒരു സൂപ്പ്

റിക്കായി മുറിക്കുന്ന കോഴിയിൽ നിന്നും ഉരിഞ്ഞു മാറ്റുന്ന തൊലി,ചെറിയ കഷണങ്ങളായി മുറിക്കുക. കൂടെ ചിറകിന്റെ അറ്റം, കാലിന്റെ മുറിച്ചുമാറ്റുന്ന ഭാഗങ്ങൾ എന്നിവയെല്ലാം ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് അതിലേക്ക്, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ ചെറിയ കഷണങ്ങളായി മുറിച്ചിടുക. കൂടെ കുരുമുളകുപൊടി, ചതച്ച വെളുത്തുള്ളി (തൊലിയോടു കൂടി) ഉപ്പ്, കറിവേപ്പില, മല്ലിയില എന്നിവയും ചേർത്ത്, നല്ലവണ്ണം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ ചിക്കന്റെ തൊലിക്കഷണങ്ങൾ എടുത്തു മാറ്റുക. സൂപ്പ് റെഡി. ഇതു പൂർണ്ണമായും അരിച്ച്, ഒരു ക്ലിയർ സൂപ്പായും ഉപയോഗിക്കം.