തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയറുകൾക്ക് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ഓണം ഫെയറുകളിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്‌സിഡി വില ഇങ്ങനെയാണ്. നോൺ സബ്‌സിഡി വില ബ്രാക്കറ്റിൽ നൽകുന്നു)

ചെറുപയർ- 74 (82), ഉഴുന്ന്- 66 (98), കടല- 43 (63), വൻപയർ- 45 (80), തുവരൻ പരിപ്പ്- 65 (102), മുളക്- 75 (130), മല്ലി- 79 (92), പഞ്ചസാര- 22 (37.50), ജയ അരി- 25 (31), പച്ചരി- 23 (28), മട്ട അരി- 24 (29.50).

വിപണന കേന്ദ്രങ്ങളിൽനിന്ന് വാങ്ങുന്ന ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനംവരെ വിലക്കിഴിവും ലഭിക്കും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ 16 മുതൽ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനസമയം.

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കോവിഡ് കാലത്ത ജനങ്ങളുടെ പട്ടിണി കുറക്കാനും വിഷമതകൾ ഒഴിവാക്കാനും സർക്കാർ ശ്രമിക്കുന്നതെന്ന് സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സ്റ്റാളുകളുടെ ഉദ്ഘാടനവും ആദ്യ വിൽപ്പനയും നിർവഹിച്ചു.