മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്‌സ് 44.80 പോയന്റ് ഉയർന്ന് 38843.88ലും നിഫ്റ്റി 5.80 പോയന്റ് നേട്ടത്തിൽ 11472.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1192 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1419 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 104 ഓഹരികൾക്ക് മാറ്റമില്ല. വില്പന സമ്മർദമാണ് സൂചികകളിലെ നേട്ടംകുറച്ചത്.

ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, എസ്‌ബിഐ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗെയിൽ, സൺ ഫാർമ, എൻടിപിസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം എന്നിവ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലുമായിരുന്നു.