തിരുവനന്തപുരം: സൂപ്പർതാരത്തിന്റെ ഭാര്യ എന്ന ലേബലിൽ നിന്ന് മാറി നിർമ്മാതാവിലേക്കുള്ള ചുവട് മാറ്റത്തിലാണ് ഇപ്പോൾ സുപ്രിയ.പൃഥ്വിരാജ് നായകനായ 'കുരുതി' സിനിമ നിർമ്മിച്ചതും സുപ്രിയയാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ സുപ്രിയ.'ദ ക്വിന്റ്' വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുപ്രിയയുടെ പ്രതികരണം.

'എന്റെ പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് ചോദിച്ചാൽ ഞാൻ പക്ഷപാതപരമായാവും മറുപടി പറയുക. ഏറ്റവും എളുപ്പമെന്നുള്ള രീതിയിൽ ഞാൻ പൃഥ്വിയുടെ സിനിമകൾ തന്നെ തെരഞ്ഞെടുക്കുന്നു. അത് ഒരിക്കലും വിവാദമാവില്ലല്ലോ? ' സുപ്രിയ മറുപടി.അയാളും ഞാനും തമ്മിൽ, മുംബൈ പൊലീസ്, കൂടെ എന്നീ ചിത്രങ്ങളാണ് തന്റെ പ്രിയപ്പെട്ട 3 സിനിമകളായി സുപ്രിയ തെരഞ്ഞെടുത്തത്. മുഖ്യധാരാ നായകന്മാർ ചെയ്യാൻ മടിക്കുന്ന കഥാപാത്രമാണ് പൃഥ്വിരാജ് മുംബൈ പൊലീസിൽ ചെയ്തതെന്നും സുപ്രിയ പറഞ്ഞു.

കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയാണ് മുംബൈ പൊലീസ്. പൃഥ്വി അതിൽ ചെയ്ത സ്വവർഗാനുരാഗിയായ പൊലീസുകാരന്റെ കഥാപാത്രം ആ സമയത്ത് മുഖ്യധാരാ നായകന്മാർ ആരും ചെയ്യാത്ത ഒന്നായിരുന്നു. 'കൂടെ'യിലെ പൃഥിരാജിന്റെ ജോഷ്വ തോമസിൽ ഒരു പരിധി വരെ എന്റെ പങ്കാളിയെയും ഞാൻ കണ്ടു. അതിൽ അഞ്ജലി മേനോൻ എന്ന സംവിധായികയുടെ കഴിവും തെളിഞ്ഞു കാണാം.' സുപ്രിയ പറഞ്ഞു.

ഒരു വനിതാ നിർമ്മാതാവ് എന്ന നിലയ്ക്ക് എനിക്ക് പിന്തുടരാൻ അധികം മാതൃകകളൊന്നും മലയാള സിനിമയിലില്ലെന്നും സുപ്രിയ പറഞ്ഞു. ഇപ്പോഴും ഇവിടെ ഒരു പരിധി വരെ നിലനിൽക്കുന്ന പുരുഷാധിപത്യത്തെത്തന്നെയാണ് അത് ചൂണ്ടിക്കാണിക്കുന്നത്. സുപ്രിയ കൂട്ടിച്ചേർത്തു.