തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസി.വി.പ്രദീപിന്റെ അപകട മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദർശിച്ചു. ഇടിച്ചിട്ട വാഹനം നിർത്താതെ പോയത് ദുരൂഹത ഉണർത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തു നേമത്തു വെച്ചുണ്ടായ അപകടത്തിലാണ് മരണം. ഇന്ന് വൈകിട്ട് 3 .30 നാണു അപകടം സംഭവിച്ചത്. സ്വരാജ് മസ്ദ ലോറി പ്രദീപിന്റെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു, ഇടിച്ച ലോറി നിർത്താതെ പോയി. സ്വരാജ് മസ്ത ലോറിയാണ് ഇടിച്ചതെന്നു നേമം പൊലീസ് വ്യക്തമാക്കി.തിരുവനന്തപുരം നേമത്തിനടുത്തു വെച്ച് പ്രദീപിന്റെ വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിന് അടുത്തായിരുന്നുഅപകടം. പ്രദീപ് ആക്ടീവയിൽ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. വൈകിട്ട് 3. 30 നാണ് അപകടമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു.

തലക്കേറ്റ പരിക്കാണ് മരണ കാരണമെന്നും പൊലീസ് പറഞ്ഞു. ഭാര്യ ഹോമിയോ ഡോക്ടർ ആണ്. ഒരു മകൻ ഉണ്ട് .നീണ്ട വർഷക്കാലം മാധ്യമരംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. ഓൾ ഇന്ത്യ ഡേിയോ, ദൂരദർശൻ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ചാനൽ വിട്ടതിന് ശേഷം വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു.

മംഗളം ടെലിവിഷന്റെ ന്യൂസ് എഡിറ്ററായിരുന്നു ഇടക്കാലത്ത്. പ്രദീപ്. പിന്നീട് ഓൺലൈൻ മീഡിയകൾ തുടങ്ങുകയും അതെല്ലാം വിജയത്തിൽ എത്തിക്കുകയും ചെയ്തിരുന്നു . ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനൽ നടത്തുകയായിരുന്നു പ്രദീപ്.

മരണത്തിൽ ദുരൂഹതയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ആദരാഞ്ജലികൾ. ഈ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ട്. ഒരേ ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നു.