തിരുവനന്തപുരം: യുവമോർച്ച മണ്ഡലം പ്രസിഡന്റ് വല്ലം വിഷ്ണു ബിജെപി വിട്ട് ഇടതുപക്ഷത്തേ ക്ക് ചേക്കേറിയ വിഷയത്തിൽ പ്രതികരണവുമായി സ്വാമി ഭദ്രാനന്ദ്. ചാണകക്കുഴിയിൽ നിന്നും സെപ്റ്റിക്ക് ടാങ്കിലേക്ക് ചാടിയ അവസ്ഥയാണ് വിഷ്ണുവിന്റെതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.ബിജെപിയിൽ നിന്നുകൊണ്ട് ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിച്ചത് തെറ്റ് തന്നെ. അ തുകൊണ്ട് വിഷ്ണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ തെറ്റില്ലെന്നും കുറിപ്പിൽ പറയു ന്നു. അതേസമയം ഇതിനെ ആഘോഷമാക്കുന്ന ഇടതുപക്ഷക്കാരാണ് യാഥാർത്ഥ ത്യാഗം ചെയ്യു ന്നതെന്നും അത് ആരും കാണാതെ പോകരുതെന്നും അദ്ദേഹം പരിഹസിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..

അങ്ങനെ ചാണക കുഴിയിൽ നിന്നും സെപ്റ്റിക് ടാങ്കിലേക്ക് ചാടിക്കൊണ്ട് വിഷ്ണു വല്ലം കേര ള ത്തിൽ ഒരു മാതൃകയായി. ഇനി ഇദ്ദേഹത്തെ ലോകം 'അന്തംകംഘി' എന്ന് വിളിക്കും. ഇത് ഒരുമാ തിരി പെണ്ണില്ലാന്ന് കരുതി പെങ്ങളെ കെട്ടിയ പോലെയായല്ലോ കഥ. എന്തുകൊണ്ടാണ് വിഷ്ണുവി ന് ഇത്തരത്തിൽ മാറി ചിന്തിക്കാൻ ഇടവന്നതെന്ന് സംഘത്തിലെ ഉന്നതരുമായിയും ബിജെപി നേതാക്കന്മാരുമായും നാം അന്വേഷിച്ചു. വിഷ്ണുവിന്റെ കാര്യത്തിൽ സംഘപരിവാർ പ്രസ്ഥാന ങ്ങളെ കുറ്റം പറയാൻ കഴിയില്ല, കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഘപരിവാർ പ്രസ്ഥാന ത്തിന്റെ ഭാഗമായി നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വിഷ്ണു പ്രവർത്തിച്ചത് അറിയാൻ കഴിഞ്ഞു അത് ധാർമികമായ ഒന്നല്ല. എന്തായാലും ആഗ്രഹങ്ങൾ അടങ്ങാത്ത മനസു കൾക്ക് എന്തുകൊണ്ടും കമ്മി പ്രസ്ഥാനം തന്നെയാണ് നല്ലത്. ഭർത്താവിനെ വഞ്ചിച്ചുകൊണ്ട് ജാരന്റെ കൂടെപ്പോയ ജാനുവിനെ കുടുംബത്തിൽ നിന്നും പുറത്താക്കിയതിൽ തെറ്റില്ല. പക്ഷെ ആ ജാനുവിനെ ഝാൻസി റാണിയാക്കി കൊണ്ട് നടക്കുന്ന ആ കമ്മിമനസ്സുണ്ടല്ലോ അതിനെ സമൂഹം ഒരിക്കലും കാണാതെ പോകരുത്, ഇതൊക്കെയല്ലേ ത്യാഗം ??
ഭോലോ അന്തംസ് കീ ജയ്... വീര കമ്മി കീ ജയ്...
-ഡോ. സ്വാമി ഭദ്രാനന്ദ്