മുംബൈ: കോവിഡ് ബാധിച്ചു ആളുകൾ മരിച്ചു വീഴുമ്പോൾ കോവിഡ് വാക്‌സിന് അടക്കം പണം ഈടാക്കുന്ന കേന്ദ്രസർക്കാറിനെതിരെ രൂക്ഷമായി പ്രതികരിച്ചു നടി സ്വര ഭാസ്‌ക്കർ. നരഹത്യക്ക് ഈ സർക്കാർ വിചാരണ ചെയ്യപ്പെടണമെന്നാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡൽഹി, ഗുജറാത്ത്, മുംബൈ തുടങ്ങിയിടങ്ങളിൽ കോവിഡ് അതിരൂക്ഷമായ പടരുന്ന സാഹചര്യത്തിലാണ് സ്വര ഭാസ്‌കറുടെ പ്രതികരണം.

ഡൽഹി, അലഹബാദ് കോടതികൾ ഓക്സിജൻ, കിടക്ക ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ ഇന്നും പ്രതിദിന കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ വൻവർധനവാണുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 2263 പേർ കോവിഡ്-19 ബാധിച്ച് മരിച്ചു. അതേസമയം 1,93,279 പേർ കോവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ 1,36,48,159 പേരാണ് കോവിഡ്-19 മുക്തി നേടിയത്.

കൊവിഡിനെ തുടർന്ന് ഇന്ത്യയിൽ 1,86,920 പേർക്ക ഇതുവരേയും ജീവൻ നഷ്ടപ്പെട്ടു. 13,54,78,420 പേർ ഇതുവരേയും രാജ്യത്ത് കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, അസം, ഛത്തീസ്‌ഗണ്ഡ്, കേരളം, ഗോവ, സിക്കിം, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്ന് അതത് സർക്കാരുകൾ അറിയിച്ചിട്ടുണ്ട്.