തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാജ്യവ്യാപകമായിത്തന്നെ ചർച്ച ചെയ്ത വിഷയമായിരുന്നു ഡൽഹിയിലെ ജെ പി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സർക്കുലർ.സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രശ്‌നം വ്യാപകമായി ചർച്ച
ചെയ്യപ്പെടുകയും പ്രമുഖനേതാക്ക്ൾ ഉൾപ്പടെ വിഷയം ഏറ്റെടുക്കുയും ചെയ്തതോടെ ആശുപത്രി വിവാദ ഉത്തരവ് പിൻവലിക്കുകയായിരുന്നു.ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളിൽക്കൂടി പ്രതിഷേധവുമായി സെലിബ്രിറ്റികളടക്കം രംഗത്ത് വന്നിരുന്നു.നടി ശ്വേതാ മേനോനും സമാനരിതിയിൽ അഭിപ്രായം പങ്കുവെച്ചിരുന്നു.

എന്നാൽ ഇ അഭിപ്രായത്തിന് താഴെ താരത്തെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്ത് വരികയായിരുന്നു.ഇപ്പോൾ ആ വിമർശകർക്ക് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്വേത.ലോക്ഡൗൺ ആയതിനാൽ ഇപ്പോൾ തനിക്ക് സമയം ഉണ്ടെന്നും ആയതിനാലാണ് മറുപടി നൽകാൻ കഴിഞ്ഞതെന്നുമാണ് ശ്വേത പറയുന്നത്.

മലയാളം വ്യക്തമായി സംസാരിക്കാൻ അറിയാത്ത താരമാണോ ഇത്തരത്തിൽ പോസ്റ്റ് എഴുതി തള്ളുന്നതെന്നായിരുന്നു വിമർശനം. സേവ് മലയാളമെന്നതെല്ലാം വെറും കാപട്യമാണെന്നും ചിലർ പറഞ്ഞു. താൻ മലയാളിയാണെന്നും പുറത്ത് പഠിച്ചതിനാൽ മറ്റ് ഭാഷകളിൽ പ്രാവീണ്യം കൂടുതലാണെന്നും ശ്വേത പറഞ്ഞു. മലയാളത്തോടും കേരളത്തോടുമുള്ള ഇഷ്ടം കൊണ്ടാണ് താൻ മലയാളം പഠിച്ചതെന്നും ശ്വേത അഭിപ്രായപ്പെട്ടു.തിരൂരിൽ ആരെയൊക്കെയോ പേടിച്ച് എഴുത്തച്ഛൻ പ്രതിമ സ്ഥാപിക്കാനായില്ലെന്ന് പറഞ്ഞ വ്യക്തിക്കും താരം കൃത്യമായ മറുപടി നൽകി.

ശ്വേത മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

റിപ്പോർട്ടർ ലൈവിൽ എന്റെ തൊട്ട് മുൻപത്തെ ഫേസ്‌ബുക്ക് പോസ്റ്റ് വാർത്തയായിരുന്നു. അതിന് താഴെയാണ് ഞാൻ ഈ കമന്റ് കാണുന്നത്. അതിന് എനിക്ക് തന്നെ മറുപടി നൽകണമെന്ന് തോന്നി.

കമന്റ്: മലയാളം ടി വി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങൾ തന്നെ തള്ളണം ഇതുപോലെ.

ശ്വേത: കണ്ണാ ഞാൻ ജനിച്ചതും വളർന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോൾ ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് automatic  ആയിട്ട് വരും. പക്ഷെ ഞാൻ മലയാളിയാണെന്നതിൽ അഭിമാനിക്കുന്ന വ്യക്തിയാണ്. കേരളവുമായുള്ള എന്റെ ബന്ധം ഊട്ടി ഉറപ്പിക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്.

കമന്റ്: മലപ്പുറം തിരൂർ തുഞ്ചൻ പറബിൽ എഴുത്തച്ഛൻ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാൻ കഴിയാത്തവർ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം

ശ്വേത: ഞാനും മലപ്പുറം കാരിയാണ്. എവിടെ നിന്നാണ് നിങ്ങൾക്ക് ഈ തെറ്റായ വിവരം കിട്ടിയത്? എഴുത്തച്ഛന് വേണ്ടി തിരൂരിൽ ഒരു മ്യൂസിയം തന്നെയുണ്ട്. കൂടുതൽ വിവരങ്ങൾ ഞാൻ താഴെ കുറിച്ചിട്ടുണ്ട്.

കമന്റ്: രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും മുൻപിൽ മലയാളത്തിൽ സംസാരിക്കുന്നതാണ് പ്രശ്നം. എന്തിനും മണ്ണിന്റെ മക്കൾ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.

ശ്വേത: പരസ്പരം സഹിഷ്ണുത പുലർത്തുന്നത് പഠിക്കേണ്ട കാര്യമാണെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്, നമുക്ക് ചുറ്റും ഒരു വലിയ ഭൂരിപക്ഷമുള്ളതിനാൽ അവർ അസ്വസ്ഥരാകാം. അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ പറ്റി നമ്മൾ റലളലിശെ്‌ല ആകേണ്ട കാര്യമില്ല. നമ്മൾ ചെറുതായെന്ന് തോന്നേണ്ട കാര്യമില്ല. പ്രത്യേകിച്ചും ഇത് താൽക്കാലിക സംഭാഷണവും ജോലിസ്ഥലത്ത് ഒരു മൂന്നാം വ്യക്തിയെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്നിടത്തോളം.

(സാധാരണയായി എനിക്ക് പ്രതികരിക്കാൻ സമയം കിട്ടാറില്ല, പക്ഷേ ലോക്ക്ഡൗണിന് നന്ദി, എനിക്ക് ഇന്ന് കുറച്ച് സമയം കിട്ടി. )