ചെന്നൈ: കോവിഡ് കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിൽ നിർണായക തീരുമാനവുമായി തമിഴ്‌നാട് സർക്കാർ. ലോക്ക്ഡൗൺ രണ്ടാഴ്ച നീട്ടാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കാനും തീരുമാനം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം.

ലോക്ക്ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. ഓഗസ്റ്റ് 23 വരെയാണ് ഇപ്പോൾ ലോക്ക്ഡൗൺ നീട്ടിരിക്കുന്നത്.

അടുത്ത മാസം ഒന്ന് മുതൽ ഭാഗികമായി സ്‌കൂളുകൾ തുറക്കാനാണ് ധാരണയായിരിക്കുന്നത്. ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാർത്ഥികളെ വച്ച് ക്ലാസുകൾ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതൽ മെഡിക്കൽ- നഴ്സിങ് കോളജുകളിൽ ക്ലാസുകൾ തുടങ്ങാനും തീരുമാനമായിട്ടുണ്ട്.