തിരുവനന്തപുരം: അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശം. അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.

പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസുകൾക്ക് അദ്ധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നതിനാലും അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.