തിരുവനന്തപുരം: ജോർജു ജോർജു നായകനായി എത്തുന്ന ഒരു താത്വിക അവലോകത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ജോജു ജോജിന്റെ രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഖിൽ മാരാർ ആണ് ചിത്രത്തിന്റെ സംവിധാനവും രചനയും. കാലിക പ്രസക്തമായ ചില ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.

മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറികൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഡിസംബർ മൂന്നാം തീയതിയാണ് ചിത്രം തിയേറ്റർ റിലീസ് ചെയ്യുക.അജു വർഗീസ്,ഷമ്മി തിലകൻ,നിരഞ്ജൻ,മാമുക്കോയ,പ്രേം കുമാർ,ജയകൃഷ്ണൻ, മേജർ രവി,പ്രശാന്ത് അലക്‌സ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.