തിരുവനന്തപുരം: നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ രോഹിത് പി നായരാണ് വരൻ. എൻജീയനറാണ് രോഹിത്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്

.6 വർഷത്തെ പ്രണയത്തിനൊടുവിലായാണ് എലീനയും രോഹിത്തും ഒന്നാവുന്നത്. എൻഗേജ്‌മെന്റിന്റെ തിരക്കുകളിലാണ് ഇരുവരും. പ്രണയവിശേഷങ്ങളും വിവാഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് എലീന എത്തിയിരുന്നു. ബിഗ് ബോസിൽ വച്ചായിരുന്നു എലീന പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കോഴിക്കോട്ടെ അറിയപ്പെടുന്ന കുടുംബത്തിലെ ആളാണ് പയ്യനെന്നും വിവാഹത്തിന് ചില തടസ്സങ്ങളുണ്ടെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്.

ബിഗ് ബോസ് സീസൺ 2ൽ എലീന മത്സരിച്ചിരുന്നു. തുടക്കം മുതൽ ഷോ നിർത്തിവെക്കുന്നത് വരെ ഒരേ പോലെയായിരുന്നു എലീനയുടെ പെരുമാറ്റം. ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് എലീന അങ്ങനെ പെരുമാറുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ആര്യയുൾപ്പടെയുള്ളവരായിരുന്നു താരത്തെ വിമർശിച്ചത്. വിമർശിച്ചവർ തന്നെ പിന്നീട് എലീനയെക്കുറിച്ച് വാചാലരായെത്തിയിരുന്നു. ഫുക്രുവായിരുന്നു എലീനയുടെ ബെസ്റ്റ് ഫ്രണ്ട്.