ഹൈദരാബാദ്: സീരിയൽ നടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിനിമ നിർമ്മാതാവ് അറസ്റ്റിൽ. തെലുഗു സീരിയൽ നടിയായ കോണ്ടപ്പള്ളി ശ്രാവണിയുടെ ആത്മഹത്യയിലാണ് തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് ആയ അശോക് റെഡ്ഡിയാണ് അറസ്റ്റിലായത്. 'ആർ എക്‌സ് 100' എന്ന സിനിമയുടെ നിർമ്മാതാവായ ഇദ്ദേഹത്തെ ബുധനാഴ്ച ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടുപേർക്ക് എതിരെയും കേസെടുത്തു അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹൈദരാബാദിലെ അപ്പാർട്ട്‌മെന്റിന്റെ കുളിമുറിയിൽ സെപ്റ്റംബർ എട്ടിനാണ് ശ്രാവണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആദ്യം സായ് കൃഷ്ണ റെഡ്ഡിയുമായി അടുപ്പത്തിലായിരുന്ന ശ്രാവണി പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായി അടുപ്പത്തിലായി. അവസാനമായി ദേവരാജ് റെഡ്ഡിയെയാണ് ശ്രാവണി വിളിച്ചത്. മൂന്നു പേരുടെയും ഉപദ്രവം തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും ശ്രാവണി ദേവരാജ് റെഡ്ഡിയെ ഫോണിലൂടെ അറിയിച്ചു.ജനപ്രീതിയാർജിച്ച തെലങ്ക് സീരിയലുകളായ 'മനസു മമത', 'മൗനരാഗം' എന്നിവയിൽ ശ്രാവണി പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷങ്ങളായി ടി വി സീരിയലുകളിൽ സജീവമായ നടി ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയാണ്.

ദേവരാജ് റെഡ്ഡിയെ ടിക് ടോക്കിലൂടെയാണ് പരിചയപ്പെട്ടത്. തെലുങ്ക് ചിത്രം 'പ്രെമാതോ കാർത്തിക്' ന്റെ നിർമ്മാണ വേളയിലാണ് അശോക് റെഡ്ഡിയെ കണ്ടുമുട്ടിയത്. അവസാനമായി ഫോൺ വിളിച്ചത് ദേവരാജ് റെഡ്ഡിക്കാണ്. മൂന്നു പേരുടെയും ഉപദ്രവം സഹിക്കാൻ തനിക്കാവില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അവർ ഫോണിലൂടെ ദേവരാജ് റെഡ്ഡിയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

ജനപ്രിയ തെലുങ്ക് സീരിയലുകളായ 'മനസു മമത', 'മൗനരാഗം' എന്നിവയിൽ ശ്രാവണി പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയാണ്. എട്ടു വർഷമായി ടിവി സീരിയലുകളിൽ അഭിനയിക്കുന്നു.