തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ഒഴിവുകളിൽ താൽക്കാലി ക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം.ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാതെയാ ണ് ദിവസവേതനക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്. ഒഴിവ് നിലവി ലില്ലാത്തവരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു നിയമിക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് സർവകലാശാലയിൽ 35 പേരെയാണ് സിൻഡിക്കേറ്റ് യോഗം ചേർന്ന് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്.നടപടിയിൽ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.

പത്തുവർഷം ദിവസവേതനത്തിലും കരാർ വ്യവസ്ഥയിലുമായി ജോലിചെയ്തവരെയാണ് കോഴി ക്കോട് സർവ്വകലാശാലയിൽ സ്ഥിരപ്പെടുത്തിയത്. ഇവരുടെ കൂട്ടത്തിൽ സ്വന്തം ഡ്രൈവർ കൂടിയുള്ളതിനാൽ ചട്ടവിരുദ്ധ സ്ഥിരപ്പെടുത്തൽ വൈസ് ചാൻസലർ അംഗീകരിക്കു കയായി രുന്നുവെന്ന ആക്ഷേപവുമുണ്ട്.കൂടുതൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വരും സിൻഡി ക്കേറ്റ് യോഗങ്ങളിൽ പരിഗണിക്കാനാണ് നീക്കം.

കാലിക്കറ്റ് സർവകലാശാലയ്ക്ക് പിന്നാലെ മറ്റു സർവ്വകലാശാലകളും ഈ തരത്തിലുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു.കേരള സർവകലാശാലയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച ഫയൽ സിൻഡിക്കേറ്റിന് സമർപ്പിക്കാൻ വൈസ്ചാൻസലറുടെ പരിഗണനയിലാണ്. സംസ്‌കൃത സർവകലാശാലയിലും കൊച്ചി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

അതേസമയം കാലിക്കറ്റ് സർവ്വകലാശാലയുടെ ഈ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാ വുകയാണ്.കാലിക്കറ്റ് സർവകലാശാല താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടി റദ്ദാക്ക ണമെന്നും മറ്റ് സർവകലാശാലകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി ഷാജഹാൻ എന്നിവർ അറിയിച്ചു.

കഴിഞ്ഞ സർക്കാരാണ് സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾക്ക് പി.എസ്.സി.യെ ചുമതലപ്പെടുത്തിയത്. തുടർന്ന് അസിസ്റ്റന്റ്്, കംപ്യൂട്ടർ അസിസ്റ്റന്റ് നിയമനങ്ങൾക്കുള്ള സ്‌പെ ഷ്യൽ റൂൾ നടപ്പാക്കി പബ്ലിക് സർവീസ് കമ്മിഷൻ മുഖേന മൂവായിരത്തോളം പേരെ വിവിധ സർവകലാശാലകളിൽ നിയമിച്ചു. അതുവരെ ജോലിചെയ്തിരുന്ന താത്കാലികക്കാരെ പിരിച്ചു വിടുകയും ചെയ്തു. മൂന്നുമാസംമുമ്പ് ഇരുപത് അനധ്യാപക തസ്തികകൾക്കുള്ള സ്‌പെഷ്യൽ റൂൾ സർക്കാർ അംഗീകരിച്ചിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ പി.എസ്.സി. ഒഴിവുകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.