ന്യൂഡൽഹി: ലഷ്‌കർ ഭീകരർ ജമ്മു കാഷ്മീരിലേക്ക് നുഴഞ്ഞു കയറാൻ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ശൈത്യകാലത്ത് നിയന്ത്രണരേഖവഴി പാക്കിസ്ഥാനിൽനിന്ന് ലഷ്‌കർ ഇ തൊയ്ബ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്.

ആറ് പേർ അടങ്ങുന്ന രണ്ട് സംഘങ്ങളാണ് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്. മുന്നറിയിപ്പുകളെ തുടർന്ന് നിയന്ത്രണരേഖയിൽ ജാഗ്രതവർധിപ്പിച്ചിട്ടുണ്ട്. കാഷ്മീരിലെ സുരക്ഷയും വർധിപ്പിക്കാൻ നിർദ്ദേശമുണ്ട്.

ഭിംഭെർ ഗാലി, പൂഞ്ച് എന്നീ സെക്ടറുകൾ വഴിയാകും ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തുകയെന്നാണ് റിപ്പോർട്ട്. ഭീകരർക്ക് പിന്തുണ നൽകാനും നുഴഞ്ഞുകയറ്റം എളുപ്പമാക്കുന്നതിനുമായും പാക് സൈന്യം നിയന്ത്രണരേഖയിലെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.