ന്യൂഡൽഹി: എഴുത്തുകാരി തസ്ലിമ നസ്രീനും കോവിഡ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തനിച്ചു താമസിക്കുന്ന തനിക്ക് എങ്ങനെയാണ് കോവിഡ് വന്നതെന്ന് അറിയില്ലെന്നാണ് തസ്ലിമ പറയുന്നത്. കൂട്ടിന് ഒരു പൂച്ച മാത്രം. പുറത്തേക്ക് പോകാറുമില്ല, പുറത്തുനിന്ന് ആരേയും പ്രവേശിപ്പിക്കാറുമില്ല എന്നിട്ടും എനിക്ക് കോവിഡ് വന്നതെങ്ങനെയെന്നറിയില്ല എഴുത്തുകാരി തസ്ലീമ നസ്റിൻ.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല. ആരെയും വീട്ടിലേക്ക് കയറ്റിയിട്ടുമില്ല. പൂച്ചയോടൊപ്പം തനിയെ താമസിക്കുകയിരുന്നു. എന്നിട്ടും കോവിഡ് വന്നതെങ്ങനെയെന്ന് അറിയാൻ ആഗ്രഹമുണ്ടന്നും തസ്ലീമ നസ്റിൻ ട്വിറ്ററിൽ കുറിച്ചു. തനിക്ക് വേണ്ടതെല്ലാം താൻ തന്നെയാണ് ചെയ്യുന്നത്. നന്നായി ശ്രദ്ധിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല എന്നും തസ്ലീമ കുറിച്ചു.

ബംഗ്ലാദേശ് സ്വീഡിഷ് പൗരത്വമുള്ള എഴുത്തുകാരിയാണ് തസ്ലീമ. എഴുത്തിലെ പ്രകോപനപരമായ പരാമർശങ്ങൾ മൂലം സ്വന്തം രാജ്യമായ ബംഗ്ലാദേശിൽ നിന്ന് 1944 ൽ ഇന്ത്യിലേക്ക് പലായനം ചെയ്ത ഇവർ ഇപ്പോൾ ഡൽഹിയിലാണ് താമസം. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ രാജ്യതലസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.